LiveTV

Live

Kerala

സാ​യി ശ്വേ​ത​യെ അ​പ​മാ​നി​ച്ചെന്ന് ആരോപണം; ശ്രീ​ജി​ത്ത് പെ​രു​മ​ന​‌​ക്കെ​തി​രെ വ​നി​താ ക​മ്മീ​ഷ​ന്‍ കേ​സെ​ടു​ത്തു

വി​ക്‌​ടേ​ഴ്‌​സ് ചാ​ന​ല്‍ വ​ഴി മി​ട്ടു പൂ​ച്ച​യേ​യും ത​ങ്കു പൂ​ച്ച​യേ​യും ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ളി​ലൂ​ടെ വ്യ​ത്യ​സ്ത​മാ​യി അ​വ​ത​രി​പ്പി​ച്ച് ശ്ര​ദ്ധ നേ​ടി​യ അ​ധ്യാ​പി​ക​യാ​ണ് സാ​യി ശ്വേ​ത

സാ​യി ശ്വേ​ത​യെ അ​പ​മാ​നി​ച്ചെന്ന് ആരോപണം; ശ്രീ​ജി​ത്ത് പെ​രു​മ​ന​‌​ക്കെ​തി​രെ വ​നി​താ ക​മ്മീ​ഷ​ന്‍ കേ​സെ​ടു​ത്തു

അ​ധ്യാ​പി​ക സാ​യി ശ്വേ​ത​യെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ അ​പ​മാ​നി​ച്ചെന്ന് ആരോപിച്ച് അ​ഭി​ഭാ​ഷ​ക​ന്‍ ശ്രീ ​ജി​ത്ത് പെ​രു​മ​ന​‌​ക്കെ​തി​രെ വ​നി​താ ക​മ്മീ​ഷ​ന്‍ കേ​സെ​ടു​ത്തു. ഇ​ത് സം​ബ​ന്ധി​ച്ച് കോ​ഴി​ക്കോ​ട് റൂ​റ​ല്‍ എ​സ്പി​യോ​ട് വ​നി​താ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് തേ​ടി. ശ്രീ ​ജി​ത്തി​നെ​തി​രെ സാ​യി ശ്വേ​ത ക​ഴി​ഞ്ഞ ദി​വ​സം പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

സ​ര്‍​ക്കാ​രി​ന്‍റെ വി​ക്‌​ടേ​ഴ്‌​സ് ചാ​ന​ല്‍ വ​ഴി മി​ട്ടു പൂ​ച്ച​യേ​യും ത​ങ്കു പൂ​ച്ച​യേ​യും ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ളി​ലൂ​ടെ വ്യ​ത്യ​സ്ത​മാ​യി അ​വ​ത​രി​പ്പി​ച്ച് ശ്ര​ദ്ധ നേ​ടി​യ അ​ധ്യാ​പി​ക​യാ​ണ് സാ​യി ശ്വേ​ത. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ ഒ​രു അ​ഭി​ഭാ​ഷ​ക​ന്‍ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ന്നു​വെ​ന്നാ​രോ​പി​ച്ചാ​ണ് സാ​യി രം​ഗ​ത്തെ​ത്തി​യ​ത്. സി​നി​മ​യി​ല്‍ അ​ഭി​ന​യി​പ്പി​ക്കാ​മെ​ന്ന പേ​രി​ലാ​ണ് അ​ഭി​ഭാ​ഷ​ക​ന്‍ വി​ളി​ച്ച​ത്. എ​ന്നാ​ല്‍ താ​ത്പ​ര്യ​മി​ല്ലെ​ന്ന​റി​യി​ച്ച​തി​ന് പി​ന്നാ​ലെ അ​ഭി​ഭാ​ഷ​ക​ന്‍ ഫേ​സ്ബു​ക്കി​ല്‍ മോ​ശ​മാ​യ രീ​തി​യി​ല്‍ പോ​സ്റ്റി​ട്ട് അ​പ​മാ​നി​ച്ചു​വെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

ശ്രീജിത്ത്‌ പെരുമനയ്‌ക്കെതിരെ സംസ്ഥാന വനിത കമ്മീഷൻ സ്വമേധയാ കേസെടുത്തു. ആഹ്ലാദിപ്പിൻ അർമാദിപ്പിൻ ❤️✌️ എല്ലാം സ്ത്രീകളുടെ നന്മയ്ക്കു വേണ്ടിയാണല്ലോ എന്നതാണ് ഏക ആശ്വാസം. ©️അഡ്വ ശ്രീജിത്ത്‌ പെരുമന

Posted by Sreejith Perumana on Friday, September 4, 2020

എന്നാല്‍ തന്‍റെ സുഹൃത്ത് നിർമിക്കുന്ന സിനിമയിലേക്ക് ക്ഷണിച്ചു കൊണ്ട് താനാണ് ടീച്ചറെ ബന്ധപ്പെട്ടതെന്ന് വെളിപ്പെടുത്തിക്കൊണ്ട് ശ്രീജിത്ത് ഫേസ്ബുക്ക് പോസ്റ്റിട്ടു. സിനിമയിലേക്ക് ക്ഷണിച്ചുകൊണ്ട് അയച്ച വാട്സാപ്പ് സന്ദേശവും ഫോണ്‍ കോള്‍ റെക്കോര്‍ഡും സുപ്രീം കോടതി അഭിഭാഷകന്‍ കൂടിയായ ശ്രീജിത്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്ക് വെച്ചു.

'സായി ശ്വേത ടീച്ചറെ വിളിച്ചത് ഞാനാണ്, അപമാനിച്ചിട്ടില്ല'  ശബ്ദരേഖ പുറത്തുവിട്ട് ശ്രീജിത്ത് പെരുമന
Also Read

'സായി ശ്വേത ടീച്ചറെ വിളിച്ചത് ഞാനാണ്, അപമാനിച്ചിട്ടില്ല' ശബ്ദരേഖ പുറത്തുവിട്ട് ശ്രീജിത്ത് പെരുമന

ഒരു അടുത്ത സുഹൃത്ത് നിർമ്മിക്കുന്ന സിനിമയുടെ ഭാഗമായി പ്രവർത്തിക്കവെയാണ് സ്കൂൾ ജീവിതത്തിന്റെ കഥ പറയുന്ന സിനിമയിലേക്ക് ടീച്ചറായി ഓൺലൈനിൽ വൈറലായ ടീച്ചർ വന്നാൽ എങ്ങനെയിരിക്കും എന്ന ആലോചന പ്രൊഡ്യൂസർ മുന്നോട്ട് വെച്ചത്. തുടർന്ന് സംവിധായകനുമായി ആലോചിച്ച് അവരെയും, അവരുടെ ഭർത്താവിനെയും, അവരുടെ മീഡിയ കമ്പനിയുടെ മാനേജരെയും ഫോണിൽ ബന്ധപ്പെടുകയും അഭിനയിക്കാൻ താത്പര്യമുണ്ടെങ്കിൽ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തത് എന്നാൽ വളരെ അപക്വമായിട്ടുള്ള അനുഭവമായിരുന്നു അവരുടെ മീഡിയ മാനേജരിൽ നിന്നുൾപ്പെടെ ലഭിച്ചത്. ശ്രീജിത്ത് പെരുമന പറയുന്നു.

സിനിമാ ഓഫര്‍ നിരസിച്ചതിന് അപമാനിച്ചെന്ന് സായി ശ്വേത ടീച്ചർ; അപമാനിച്ചയാൾ സെലിബ്രിറ്റിയെന്നും ഫേസ്ബുക്ക് കുറിപ്പ്
Also Read

സിനിമാ ഓഫര്‍ നിരസിച്ചതിന് അപമാനിച്ചെന്ന് സായി ശ്വേത ടീച്ചർ; അപമാനിച്ചയാൾ സെലിബ്രിറ്റിയെന്നും ഫേസ്ബുക്ക് കുറിപ്പ്