LiveTV

Live

Kerala

രണ്ടില ജോസ് വിഭാഗത്തിന് കിട്ടിയതോടെ കോണ്‍ഗ്രസ് അയഞ്ഞു; പിടികൊടുക്കാതെ ജോസ് കെ മാണി

ജോസിനെയും ടീമിനെയും മുന്നണിയിലെടുക്കാതിരിക്കാനുള്ള ചുവടുകൾ പി ജെ ജോസഫും വെച്ചു തുടങ്ങി.

രണ്ടില ജോസ് വിഭാഗത്തിന് കിട്ടിയതോടെ കോണ്‍ഗ്രസ് അയഞ്ഞു; പിടികൊടുക്കാതെ ജോസ് കെ മാണി

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടി ചിഹ്നം അനുവദിച്ച് നൽകിയതോടെ കേരള കോൺഗ്രസ് എമ്മിന്‍റെ കാര്യത്തിൽ യുഡിഎഫ് നേതൃത്വം സ്വരം മാറ്റി. എന്നാൽ അനൗപചാരിക ചർച്ചകൾക്ക് പോലും പിടികൊടുക്കാതെയാണ് ജോസ് കെ മാണിയുടെ നീക്കം. ജോസിനെയും ടീമിനെയും മുന്നണിയിലെടുക്കാതിരിക്കാനുള്ള ചുവടുകൾ പി ജെ ജോസഫും വെച്ചു തുടങ്ങി.

രാജ്യസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യാതെ വിട്ടു നിന്നതോടെ ജോസ് കെ മാണിക്ക് എതിരെ നിലപാട് കടുപ്പിക്കാനായിരുന്നു യുഡിഎഫ് തീരുമാനം. എന്നാൽ പാർട്ടി ചിഹ്നം ലഭിച്ച് കരുത്ത് നേടിയതോടെ കോൺഗ്രസ് അയഞ്ഞ മട്ടാണ്. ജോസിനെയും ടീമിനെയും മുന്നണിയിൽ നിന്ന് പുറത്താക്കാൻ മുസ്‍ലിം ലീഗ് പിന്തുണ കൂടി ഉറപ്പിച്ച കോൺഗ്രസാണ് സ്വരം മാറ്റിയത്. നിലവിൽ കൂടുതൽ ആലോചനകൾക്ക് ശേഷം മതി തീരുമാനമെന്നാണ് ഇരു പാർട്ടികളും തമ്മിലെ ധാരണ.

മുസ്‍ലിം ലീഗ് നേതൃത്വത്തിലെ ചിലർ ജോസ് കെ മാണിയുമായി ബന്ധപ്പെട്ടെങ്കിലും നിലപാട് വ്യക്തമാക്കാൻ തയ്യാറായിട്ടില്ല. അതേസമയം ഇടത് മുന്നണിയുമായുള്ള അടുപ്പം കളയാതെയാണ് ജോസ് കെ മാണിയുടെ നീക്കം. എല്‍ഡിഎഫ് ആകട്ടെ ബന്ധം ശക്തിപ്പെടുത്തുന്നുമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് നിലപാട് വ്യക്തമാക്കാൻ ജില്ലകളിൽ കൺവൻഷനുകൾ വിളിച്ചു ചേർക്കുകയാണ് ജോസ് കെ മാണി.

ഇതിനിടയിൽ തന്‍റെ പാർട്ടി സ്വത്വം വ്യക്തമാക്കാൻ യുഡിഎഫിലെ നേതാക്കളെ കാണുന്ന തിരക്കിലാണ് പി ജെ ജോസഫ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ തിങ്കളാഴ്ച ഡൽഹി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അദ്ദേഹം.