LiveTV

Live

Kerala

പ്രതിയായ ഷജിത്തിനെ അടൂര്‍ പ്രകാശ് കണ്ടത് എന്തിനെന്ന് വ്യക്തമാക്കണമെന്ന് എ എ റഹീം

പ്രതികള്‍ക്കെല്ലാം പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും എ എ റഹീം

പ്രതിയായ ഷജിത്തിനെ  അടൂര്‍ പ്രകാശ് കണ്ടത് എന്തിനെന്ന് വ്യക്തമാക്കണമെന്ന് എ എ റഹീം

വെഞ്ഞാറമൂട് ഇരട്ടക്കൊലയില്‍ രാഷ്ട്രീയ പോര് മുറുകുന്നു

വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസിൽ അടൂർ പ്രകാശ് എം.പിക്ക് പങ്കുണ്ടെന്ന് ആവർത്തിച്ച് ഡി.വൈ.എഫ്.ഐ. കൊലപാതകത്തിന് മുമ്പ് മരുതുംമൂട്ടിൽ വച്ച് കേസിലെ പ്രധാന പ്രതിയായ ഷജിത്തുമായി അടൂർ പ്രകാശ് സംസാരിച്ചെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം ആരോപിച്ചു. കൊലപാതകത്തിന് നേതൃത്വം നല്‍കിയതും കൃത്യം ചെയ്യിച്ചതും നാട്ടുകാരനായ എ.എ റഹീം ആണെന്ന് അടൂര്‍ പ്രകാശും ആരോപിച്ചു.

പ്രതികൾക്കു വേണ്ട സംരക്ഷണ നടപടികൾ അടൂർ പ്രകാശ് എം.പിയുടെ നേതൃത്വത്തിൽ ആരംഭിച്ചു എന്നാണ് ഡി.വൈ.എഫ്.ഐ പറയുന്നത്. പ്രതികളിലൊരാളായ ഷജിത്തിനെ കൊലപാതകത്തിന് മുമ്പ് അടൂർ പ്രകാശ് കണ്ടിരുന്നു. അടൂര്‍ പ്രകാശ് പ്രതികള്‍ക്ക് വേണ്ട സഹായം ചെയ്തു കൊടുക്കുന്നു. പ്രതിയായ ഷജിത്തിനെ അടൂര്‍ പ്രകാശ് കണ്ടത് എന്തിനെന്ന് വ്യക്തമാക്കണം. വെഞ്ഞാറമൂട് ഇരട്ട കൊലപാതക കേസ് സിബിഐ അന്വേഷിച്ചാല്‍ റഹീം ഒന്നാം പ്രതിയാകുമെന്നാണ് ഇതിന് അടൂര്‍ പ്രകാശ് എം.പി മറുപടി നൽകിയത്.

പ്രതികൾക്ക് പ്രാദേശിക കോൺഗ്രസ് നേതാക്കളായ ആനക്കുട്ടി ഷാനവാസ്, ആനാട് ജയൻ, പുരുഷോത്തമൻ നായർ എന്നിവരുമായി നിരന്തര ബന്ധമുണ്ടെന്നു കൂടി ഡി.വൈ.എഫ്.ഐ ആരോപിച്ചിരുന്നു. ഡിവൈഎഫ്ഐയുടേത് വെറും രാഷ്ട്രീയ ആരോപണമെന്നാണ് പുരുഷോത്തമന്‍ നായർ പറഞ്ഞത്. പോലീസ് അന്വേഷണം ഒരു വശത്ത് തുടരുമ്പോൾ രാഷ്ട്രീയ പോര് അതിവേഗം ചൂട് പിടിക്കുകയാണ്.

മിഥിലാജിനെ അവഹേളിക്കുന്ന തരത്തില്‍ കോണ്‍ഗ്രസ് വ്യാപകമായ പ്രചരണം നടത്തുന്നുണ്ട്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഡിവൈഎഫ്ഐ പറഞ്ഞു.