LiveTV

Live

Kerala

'പകരം കൊലപാതകം നടത്തി ശക്തി പ്രകടിപ്പിക്കാനല്ല സി.പി.എം ഉദ്ദേശിക്കുന്നത്' കോടിയേരി

ഹഖിന്‍റെയും മിഥിലാജിന്‍റെയും കുടുംബത്തെ സി.പി.എം ഏറ്റെടുക്കുമെന്നും കുട്ടികളുടെ വിദ്യാഭ്യാസ തുക പാര്‍ട്ടി വഹിക്കുമെന്നും കോടിയേരി അറിയിച്ചു

'പകരം കൊലപാതകം നടത്തി ശക്തി പ്രകടിപ്പിക്കാനല്ല സി.പി.എം ഉദ്ദേശിക്കുന്നത്' കോടിയേരി

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിന് പകരം കൊലപാതകം നടത്തി ശക്തി പ്രകടിപ്പിക്കാനല്ല പാര്‍ട്ടി ഉദ്ദേശിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വെഞ്ഞാറമൂടില്‍ കൊല്ലപ്പെട്ട ഹഖിന്‍റെയും മിഥിലാജിന്‍റെയും വീട്ടില്‍ സന്ദര്‍ശനം നടത്തിയിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.

സമാധാനത്തിനു വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയാണ് സി.പി.എം, കോണ്‍ഗ്രസിന്‍റെ ക്രമസമാധാനം തകര്‍ക്കാനുളള ശ്രമത്തില്‍ ആരും വീണുപോകരുത്. കോണ്‍ഗ്രസ് ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ കല്ലെറിയുകയോ അക്രമം അഴിച്ച് വിടുകയോ ചെയ്യരുത്. ഒരക്രമത്തിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണ്ടാകാന്‍ പാടില്ല. കോടിയേരി കൂട്ടിച്ചേര്‍ത്തു.

ഹഖിന്‍റെയും മിഥിലാജിന്‍റെയും കുടുംബത്തെ സി.പി.എം ഏറ്റെടുക്കുമെന്നും കുട്ടികളുടെ വിദ്യാഭ്യാസ തുക പാര്‍ട്ടി വഹിക്കുമെന്നും കോടിയേരി അറിയിച്ചു. ഇരട്ടക്കൊലപാതകം നടത്തിയവരെ ഒറ്റപ്പെടുത്തണമെന്നും അമര്‍ഷവും പ്രതിഷേധവും ബാലറ്റ് പേപ്പറിലൂടെ പ്രകടിപ്പിക്കണമെന്നും കോടിയേരി പറഞ്ഞു.