LiveTV

Live

Kerala

കെ.സി വേണുഗോപാലിന്‍റെ ആരോപണം തള്ളി ഫേസ്ബുക്ക്

''പക്ഷപാതപരമായി പെരുമാറിയിട്ടില്ല, നിലപാടുകള്‍ പ്രകടിപ്പിക്കാനായുള്ള ഇടമാണ് ഉറപ്പാക്കുന്നത്''

കെ.സി വേണുഗോപാലിന്‍റെ ആരോപണം തള്ളി ഫേസ്ബുക്ക്

ബി.ജെ.പിക്ക് അനുകൂലമായ നിലപാടെടുക്കുന്നുവെന്ന ആരോപണം തള്ളി ഫേസ്ബുക്ക്. ''ഞങ്ങള്‍ പക്ഷപാതപരമായി പെരുമാറിയിട്ടില്ല,നിലപാടുകള്‍ പ്രകടിപ്പിക്കാനായുള്ള ഇടമാണ് ഉറപ്പാക്കുന്നത്''. കോണ്‍ഗ്രസ് ജനറല്‍ കെ.സി വേണിഗോപാല്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയായാണ് ഫേസ്ബുക്ക് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

വാള്‍സ്ട്രീറ്റ് ജേര്‍ണലിലെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി കെ.സി വേണുഗോപാല്‍ ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന് അയച്ച കത്തിന് മറുപടിയെന്നോണമാണ് ഫേസ്ബുക്കിന്‍റെ വിശദീകരണം. തെരഞ്ഞെടുപ്പ് പോലുള്ള വിഷയങ്ങളില്‍ ഭാരതീയ ജനത പാര്‍ട്ടിക്ക് അനുകൂലമായി നിലപാടെടുക്കുന്നവെന്നായിരുന്നു കെ.സി വേണുഗോപാലിന്‍റെ ആരോപണം.