LiveTV

Live

Kerala

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; ഇന്നും കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ആക്രമണം

കൊല്ലം പാവുമ്പയില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ ആക്രമണമുണ്ടായി

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; ഇന്നും കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ആക്രമണം

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇന്നും കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ആക്രമണം. കൊല്ലം പാവുമ്പയില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ ആക്രമണമുണ്ടായി.

കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ക്കുന്ന തീക്കളിയില്‍ നിന്ന് സിപിഎം പിന്മാറണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഡി.വൈ.എഫ്ഐ പ്രവര്‍ത്തകരുടെ കൊലക്ക് പിന്നാലെയാരംഭിച്ച കോണ്‍ഗ്രസ്,ലീഗ് പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെയുള്ള ആക്രമണം ഇന്നും തുടരുകയാണ്. കോൺഗ്രസിന്‍റെ 143 ഓഫീസുകൾ സിപിഎം തകര്‍ത്തെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

കൊല്ലം പാവുമ്പയില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ അക്രമമുണ്ടായി. കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിന്‍റെ വാഹനവും അഗ്നിക്കിരയാക്കി. മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഷഫീഖ് കല്ലൂരിന്‍റെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കാണ് അക്രമികള്‍ കത്തിച്ചത്.കോഴിക്കോട് മേപ്പയ്യൂരിൽ കോൺഗ്രസ് ഓഫീസിന്‌ നേരെ ആക്രമണമുണ്ടായി. ഓഫീസിനുള്ളിൽ കയറി അക്രമികൾ ജനൽച്ചില്ലുകളും ഫർണിച്ചറുകളും അടിച്ചു തകർത്തു.

തിരുവനന്തപുരം കരിമഠം കോളനിയിലുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് കോൺഗ്രസ് - ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇരു വിഭാഗത്തിലെയും പ്രവർത്തകർക്കും പോലീസുകാരനും സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു.