LiveTV

Live

Kerala

''മുഖ്യമന്ത്രിക്ക് ഒപ്പിടാനും കണ്‍സള്‍ട്ടന്‍സി ഉണ്ടോ?'' വ്യാജ ഒപ്പിട്ടെന്ന ആരോപണവുമായി ബി.ജെ.പി

ഗുരുതര ആരോപണവുമായി ബി.ജെ.പി രംഗത്ത്

''മുഖ്യമന്ത്രിക്ക് ഒപ്പിടാനും കണ്‍സള്‍ട്ടന്‍സി ഉണ്ടോ?'' വ്യാജ ഒപ്പിട്ടെന്ന ആരോപണവുമായി ബി.ജെ.പി

മുഖ്യമന്ത്രി അമേരിക്കയില്‍ പോയ സമയത്ത് മലയാള ഭാഷ ദിനാചരണവുമായി ബന്ധപ്പെട്ട ഫയലില്‍ വ്യാജ ഒപ്പിട്ടു. ഗുരുതര ആരോപണവുമായി ബി.ജെ.പി രംഗത്ത് വന്നിരിക്കുന്നു.

ലൈഫ് മിഷൻ ഫയലുകളിൽ ഉൾപ്പടെ വ്യാജ ഒപ്പിട്ടുണ്ടോയെന്ന് ബി.ജെ.പി വക്താവ് സന്ദീപ് വാര്യര്‍ ചോദിച്ചു. മുഖ്യമന്ത്രിയുടെ അറിവോടെയാണോ വ്യാജ ഒപ്പിടുന്നതെന്ന് വ്യക്തമാക്കണമെന്നും സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടു.

ഒപ്പിടാനും കണ്‍സള്‍ട്ടന്‍സി ഉണ്ടോയെന്നും കേരളം ഭരിക്കുന്നത് പിണറായി വിജയനല്ല വ്യാജനാണെന്നും ബി.ജെ.പി വക്താവ് സന്ദീപ് വാര്യര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.