LiveTV

Live

Kerala

മുഖ്യമന്ത്രി പറഞ്ഞ 'ഒക്കച്ചങ്ങായി' എന്താണ്...?!!

വ്യാജ ഒപ്പു വിവാദത്തില്‍ ബി.ജെ.പി ഉന്നയിച്ച ആരോപണം ഗൗരവമുള്ളതാണെന്ന് മുസ്‍ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും പറഞ്ഞിരുന്നു. ഇതിനെ പരാമര്‍ശിച്ചാണ് 'ഒക്കച്ചങ്ങായി' പ്രയോഗം മുഖ്യമന്ത്രി നടത്തിയത്.

മുഖ്യമന്ത്രി പറഞ്ഞ  'ഒക്കച്ചങ്ങായി' എന്താണ്...?!!

'ഇവര്, ഈ കോണ്‍ഗ്രസ്സുകാര് ബിജെപിയുടെ ഒക്കച്ചങ്ങായി ആയി നടക്കുകയാണല്ലോ' ഇന്നത്തെ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞ ഈ വാചകം സോഷ്യല്‍ മീഡിയയില്‍ വേഗം വൈറലാകുകയായിരുന്നു. വ്യാജ ഒപ്പു വിവാദത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേയാണ് മുഖ്യമന്ത്രി ഈ വൈറല്‍ പ്രയോഗം നടത്തിയത്. ഒപ്പു വിവാദത്തില്‍ ബി.ജെ.പി ഉന്നയിച്ച ആരോപണം ഗൗരവമുള്ളതാണെന്ന് മുസ്‍ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും പറഞ്ഞിരുന്നു. ഇതിനെ പരാമര്‍ശിച്ചാണ് 'ഒക്കച്ചങ്ങായി' പ്രയോഗം മുഖ്യമന്ത്രി നടത്തിയത്. എന്നാല്‍ പലര്‍ക്കും ഇതിന്‍റെ അര്‍ഥം എന്താണെന്ന് ഇപ്പോഴും മനസിലായിട്ടില്ല.

'ഈ ഒക്കെ ചങ്ങാതിമാര്‍ പറയുമ്പോള്‍ അതെങ്ങനെയാണ് ഏറ്റെടുക്കാതിരിക്കുക. ബി.ജെ.പി പറഞ്ഞാല്‍ ഉടനെ ഏറ്റുപിടിക്കണമെന്ന് ലീഗ്...

Posted by MediaoneTV on Thursday, September 3, 2020

ഇതിനിടെയാണ് മാധ്യമപ്രവര്‍ത്തകനായ സനീഷ് ഇളയിടത്ത് 2018ഇല്‍ ഈ പ്രയോഗത്തിന് നല്‍കിയ വിശദീകരണം അദ്ദേഹം തന്നെ ഒരു സുഹൃത്തിന്‍റെ ചോദ്യത്തിന് മറുപടിയായി കമന്‍റില്‍ ചേര്‍ത്തത്.

'തലശ്ശേരി, പാനൂര്‍ സമീപ പ്രദേശങ്ങളിലൊക്കെ കല്യാണദിവസം കല്യാണച്ചെറുക്കന്റെ സുഹൃദ്പദവി ഏറ്റെടുക്കുന്നയാളെ വിളിക്കുന്ന പേരാണ് ഒക്കച്ചങ്ങായ് .സാദാ ചങ്ങായി അല്ല. ചെറുക്കന്‍ കുളിച്ച് കുപ്പായമിടുന്ന സമയം തൊട്ട് ഇയാള്‍ ഒപ്പമുണ്ടാകും,ചെറുക്കന് പൗഡറൊക്കെ ഇട്ട് കൊടുക്കുന്നത് ഈ ചങ്ങായ് ആയിരിക്കും. അലക്കി വെച്ച ഉടുപ്പൊക്കെ എടുത്ത് കൊടുക്കും. ഷര്‍ട്ടിന്റെ ബട്ടണിട്ടു കൊടുക്കുക, കല്യാണമണ്ഡപം വരെ ഒപ്പം നടക്കുക, ആള്‍ക്കൂട്ടത്തെ കണ്ട് പുയ്യാപ്ലയ്ക്ക് സഭാ കമ്പം വരുമ്പോ ചെറിയ തമാശയൊക്കെ പറഞ്ഞ് ആളെ ഊര്‍ജ്ജിതപ്പെടുത്തിയെടുക്കുക ഇതൊക്കെ ഒക്കച്ചങ്ങായിയുടെ ഡ്യൂട്ടി. എന്ന് വെച്ചാ ഒരാളുടെ ജീവിതത്തിലെ ഏറ്റവും നിര്‍ണായക ദിവസങ്ങളിലൊന്നില്‍ ഓരോ നിമിഷവും ഒപ്പം നടക്കുന്ന ചങ്ങായ് ആണ് ഒക്കച്ചങ്ങായി എന്നര്‍ത്ഥം'

സനീഷ് ഇളയിടത്തിന്‍റെ ഫേസ്ബുക്ക് കമന്‍റില്‍ നിന്ന്

'ഈ ഒക്കെ ചങ്ങാതിമാര്‍ പറയുമ്പോള്‍ അതെങ്ങനെയാണ് ഏറ്റെടുക്കാതിരിക്കുക' 
വ്യാജ ഒപ്പ് ആരോപണത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി
Also Read

'ഈ ഒക്കെ ചങ്ങാതിമാര്‍ പറയുമ്പോള്‍ അതെങ്ങനെയാണ് ഏറ്റെടുക്കാതിരിക്കുക' വ്യാജ ഒപ്പ് ആരോപണത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി