LiveTV

Live

Kerala

'ഈ ഒക്കെ ചങ്ങാതിമാര്‍ പറയുമ്പോള്‍ അതെങ്ങനെയാണ് ഏറ്റെടുക്കാതിരിക്കുക' വ്യാജ ഒപ്പ് ആരോപണത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി

ബിജെപി പറഞ്ഞാല്‍ ഉടനെ ഏറ്റുപിടിക്കണമെന്ന് ലീഗിന് തോന്നും; കുഞ്ഞാലിക്കുട്ടിയെ ട്രോളി മുഖ്യമന്ത്രി

'ഈ ഒക്കെ ചങ്ങാതിമാര്‍ പറയുമ്പോള്‍ അതെങ്ങനെയാണ് ഏറ്റെടുക്കാതിരിക്കുക' 
വ്യാജ ഒപ്പ് ആരോപണത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി

മുഖ്യമന്ത്രി അമേരിക്കയില്‍ പോയ സമയത്ത് മലയാള ഭാഷ ദിനാചരണവുമായി ബന്ധപ്പെട്ട ഫയലില്‍ വ്യാജ ഒപ്പിട്ടു എന്ന ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി. ആരോപണം ഉന്നയിച്ചവര്‍ക്ക് സാധാരണഗതിയിലെ കാര്യങ്ങള്‍ അറിയാത്തത് കൊണ്ടാണ് ഇത്തരത്തില്‍ ആക്ഷേപം ഉണ്ടായതെന്ന് മുഖ്യമന്ത്രി.

സംസ്ഥാനത്തിന് പുറത്തോ വിദേശ യാത്രയിലോ ആയിരിക്കുമ്പോള്‍ ഇ-ഫയലുകളില്‍ മാത്രമല്ല ഫിസിക്കല്‍ ഫയലുകളിലും ഇത്തരത്തില്‍ ഡിജിറ്റല്‍ ഒപ്പുകള്‍ ഇടാറുണ്ടെന്നും മുഖ്യമന്ത്രി മറുപടിയായി പറഞ്ഞു. ബി.ജെ.പി വക്താവ് സന്ദീപ് വാരിയരാണ് ഫേസ്ബുക്കിലൂടെ ഈ ആരോപണം ആദ്യം ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ അറിവോടെയാണോ വ്യാജ ഒപ്പിടുന്നതെന്ന് വ്യക്തമാക്കണമെന്നും സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടിരുന്നു. ശേഷം ഇത് വളരെ ഗൌരവമുള്ള കാര്യമാണ് എന്ന വിമര്‍ശനവുമായ് മുസ്‍ലിം ലീഗ് ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തിയിരുന്നു.

എന്നാല്‍ ആദ്യം പറഞ്ഞയാള്‍ക്ക് ഇതിന്‍റെ സാങ്കേതികത്വം അറിയാന്‍‍ വഴി ഇല്ലെന്നും പക്ഷേ കുഞ്ഞാലിക്കുട്ടിയെപോലെ ദീര്‍ഘകാലം മന്ത്രിസഭയില്‍ ആംഗമായിരുന്ന ഒരാള്‍ക്ക് ഇതറിയാതെ ഇരിക്കാന്‍ വഴി ഇല്ലെന്നും പിണറായി കുറ്റപ്പെടുത്തി. 'ഈ ഒക്കെ ചങ്ങാതിമാര്‍ പറയുമ്പോള്‍ അതെങ്ങനെയാണ് ഏറ്റെടുക്കാതിരിക്കുക, ബിജെപി പറഞ്ഞാല്‍ ഉടനെ ഏറ്റുപിടിക്കണമെന്ന് ലീഗിന് തോന്നും' ഇങ്ങനെയായിരുന്നു പിണറായിുടെ മറുപടി. 2013 ആഗസ്റ്റ് 24 മുതല്‍ ഫയല്‍ പ്രോസസിങ് ഇ-ഓഫീസ് സോഫ്റ്റ്‍വേര്‍ വഴി നടത്താമെന്ന് സര്‍ക്കാര്‍ ഉത്തരവുള്ളതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.