LiveTV

Live

Kerala

ആശ്വാസകിരണം പദ്ധതി മുടങ്ങി; 18 മാസമായി ഗുണഭോക്താക്കള്‍ക്ക് തുക ലഭിക്കുന്നില്ല

പദ്ധതിക്കായി ബജറ്റ് തുകയെക്കാള്‍ കൂടുതല്‍ തുക വേണ്ടിവന്നതാണ് പ്രതിസന്ധിക്ക് കാരണമെന്ന് സാമൂഹ്യ സുരക്ഷാ മിഷന്‍ പ്രതികരിച്ചു

ആശ്വാസകിരണം പദ്ധതി മുടങ്ങി; 18 മാസമായി ഗുണഭോക്താക്കള്‍ക്ക് തുക ലഭിക്കുന്നില്ല

കിടപ്പ് രോഗികളെയും പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരെയും നോക്കുന്നവര്‍ക്കുള്ള സഹായ പദ്ധതിയായ ആശ്വാസകിരണം പദ്ധതി മുടങ്ങി. പ്രതിമാസ സഹായമായ 600 രൂപ 18 മാസമായി ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നില്ല. പദ്ധതിക്കായി ബജറ്റ് തുകയെക്കാള്‍ കൂടുതല്‍ തുക വേണ്ടിവന്നതാണ് പ്രതിസന്ധിക്ക് കാരണമെന്ന് സാമൂഹ്യ സുരക്ഷാ മിഷന്‍ പ്രതികരിച്ചു.

മുഴുവന്‍ സമയ പരിചരണം ആവശ്യമുള്ളവരെ നോക്കുന്നവര്‍ക്കായുള്ള സര്‍ക്കാരിന്‍റെ സഹായ പദ്ധതിയാണ് ആശ്വാസകിരണം. സാമൂഹ്യ സുരക്ഷാ മിഷന്‍ വഴി പ്രതിമാസം 600 രൂപയാണ് ധനസഹായം. എന്നാല്‍ 18 മാസമായി ഗുണഭോക്താക്കള്‍ക്ക് തുക ലഭിക്കുന്നില്ലെന്നാണ് പരാതി. 1,25 000 പേര്‍ക്കാണ് പദ്ധതിയിലൂടെ സഹായം ലഭിക്കുന്നത്. ചെറിയ തുകയാണെങ്കിലും സാമ്പത്തിക പ്രതിസന്ധി നേരിടുന്നവര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതായിരുന്നു പദ്ധതി. മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകുന്നില്ലെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അപേക്ഷകരുടെ എണ്ണം കൂടിയതാണ് കുടിശ്ശിക വരാന്‍ കാരണമെന്നാണ് സാമൂഹ്യ സുരക്ഷാമിഷന്‍റെ പ്രതികരണം. 2016ല്‍ 53,000 പേരായിരുന്നെങ്കില്‍ ഇപ്പോള്‍ ഇരട്ടിപ്പേര്‍ക്കാണ് സഹായം നല്‍കുന്നത്. 90 കോടിയെങ്കിലും ഉണ്ടെങ്കിലെ എല്ലാവര്‍ക്കും സഹായമെത്തിക്കാനാകൂയെന്നും സാമൂഹ്യ സുരക്ഷാ മിഷന്‍ വിശദീകരിച്ചു.