LiveTV

Live

Kerala

യൂത്ത് കോൺഗ്രസ് നേതാവ് ലീനയുടെ വീടിന് നേരെ ആക്രമണം

സിപിഎം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ലീന

യൂത്ത് കോൺഗ്രസ് നേതാവ് ലീനയുടെ വീടിന് നേരെ ആക്രമണം

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ലീനയുടെ മുട്ടത്തറയിലെ വീടിന് നേരെ ആക്രമണം. പുലര്‍ച്ചെ രണ്ട് മണിയോട്‌ കൂടിയായിരുന്നു സംഭവം. ജനൽ ചില്ല് കൊണ്ട് ലീനക്കും മകൾക്കും പരിക്കേറ്റു. സിപിഎം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ലീന ആരോപിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും ഉള്‍പ്പെടെയുള്ളവര്‍ ലീനയുടെ വീട് സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസങ്ങളിലെ അക്രമങ്ങളുടെ തുടര്‍ച്ചയായി ഇന്നും വിവിധയിടങ്ങളില്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. കോഴിക്കോട് തൂണേരിയില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെയും ഇരിങ്ങണ്ണൂരില്‍ മുസ്‍ലിം ലീഗ്, ലോക് താന്ത്രിക് ജനതാദള്‍ ഓഫീസുകള്‍ക്ക് നേരെയും അക്രമികള്‍ കല്ലെറിഞ്ഞു.

അതേസമയം തലശേരിയിൽ ചോനാടം അഴിക്കോടൻ സ്മാരക വായനശാലക്ക് നേരെയുണ്ടായ കല്ലേറില്‍ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. എറണാകുളം ആമ്പലൂരില്‍ കോണ്‍ഗ്രസ് കൊടിമരങ്ങള്‍ അക്രമികള്‍ തകർത്തു. പാലക്കാട് പുതുശ്ശേരി മുൻ ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്‍റ് എം.അബ്ദുൾ റഹ്മാന്‍റെ വസതിക്ക് നേരെ ആക്രമണമുണ്ടായി. കല്ലേറിൽ ജനൽ ചില്ലുകൾ തകർന്നു.