LiveTV

Live

Kerala

ബിനീഷ് കോടിയേരിക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് പി.കെ ഫിറോസ്

''ബംഗളുരുവിൽ നാർകോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്ത മുഹമ്മദ് അനൂബിന് പണം മുടക്കുന്നത് ബിനീഷ് കൊടിയേരിയാണ്''

ബിനീഷ് കോടിയേരിക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് പി.കെ ഫിറോസ്

ബിനിഷ് കോടിയേരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. മയക്കുമരുന്ന് മാഫിയയുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്ന് പി.കെ ഫിറോസ് ആരോപിച്ചു. ''ബംഗളുരുവിൽ നാർകോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്ത മുഹമ്മദ് അനൂബിന് പണം മുടക്കുന്നത് ബിനീഷ് കൊടിയേരിയാണ്. ഹോട്ടൽ വ്യവസായത്തിന് പണം നൽകിയത് ബിനീഷ് കൊടിയേരിയെന്ന് മൊഴിയുണ്ട്. ഈ ഹോട്ടലിന്‍റെ മറവിൽ മയക്ക് മരുന്ന് വിൽപനയുണ്ട്. കുമരകത്തെ നൈറ്റ് പാർട്ടിയിൽ അനൂബും ബിനീഷും പങ്കെടുത്തിരുന്നു. ജൂലൈ 10 ന് അനൂബിനെ ബിനീഷ് കൊടിയേരി പല തവണ വിളിച്ചു. അന്നാണ് സ്വപ്ന അറസ്റ്റിലായത്''. വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.