LiveTV

Live

Kerala

ബാര്‍കോഴ വിവാദത്തിന് ഇപ്പോള്‍ പ്രസക്തിയില്ല, വിവാദമുണ്ടാക്കിയത് ഉമ്മന്‍ചാണ്ടി: വിജയരാഘവന്‍

നിലപാട് വ്യക്തമാക്കിയാല്‍ ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം ചര്‍ച്ച ചെയ്യുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍

ബാര്‍കോഴ വിവാദത്തിന് ഇപ്പോള്‍ പ്രസക്തിയില്ല, വിവാദമുണ്ടാക്കിയത് ഉമ്മന്‍ചാണ്ടി: വിജയരാഘവന്‍

ബാര്‍കോഴ വിവാദത്തിന് ഇന്നത്തെ രാഷ്ട്രീയത്തില്‍ പ്രസക്തിയില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. ഈ വിവാദം സൃഷ്ടിച്ചതില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് പങ്കുണ്ട്. ആ വിവാദം ഉണ്ടാകുന്നതില്‍ യുഡിഎഫിന് അകത്തുള്ള ആഭ്യന്തര വിഷയങ്ങളും കാരണമായിട്ടുണ്ടെന്ന് എ വിജയരാഘവന്‍ മീഡിയവണിനോട് പറഞ്ഞു.

പുതിയ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസിന്‍റെ നിലപാടാണ് പ്രധാനം. നിലപാട് വ്യക്തമാക്കിയാല്‍ ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം ചര്‍ച്ച ചെയ്യുമെന്നും വിജയരാഘവന്‍ പറഞ്ഞു.

അതേസമയം കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തോട് പുറത്തു പോകാൻ യുഡിഎഫ് പറഞ്ഞിട്ടില്ലെന്ന് കെപിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. യുഡിഎഫുമായി ചർച്ച നടത്തി അനുയോജ്യമായ തീരുമാനം എടുക്കും. ജോസ് കെ മാണി വിഭാഗത്തെ മാറ്റിനിർത്തിയതിനെ പുറത്താക്കിയെന്ന് വ്യാഖ്യാനിക്കരുതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.