LiveTV

Live

Kerala

കോണ്‍ഗ്രസ് ചെയ്തത് പെരിയ ഇരട്ടക്കൊലക്കുള്ള പ്രതികാരം; കൊലക്ക് കൊല എന്ന സമീപനം സി.പി.എമിന് ഇല്ല : കോടിയേരി

പെരിയ ഇരട്ടക്കൊലയ്ക്ക് കോണ്‍ഗ്രസ് ചെയ്ത പ്രതികാരമാണ് വെഞ്ഞാറമൂട് ഇരട്ടക്കൊലയെന്ന് സി.പി.എം സംസ്ഥാന സംസ്ഥാന സെക്രട്ടറി ആരോപിച്ചു

കോണ്‍ഗ്രസ് ചെയ്തത് പെരിയ ഇരട്ടക്കൊലക്കുള്ള പ്രതികാരം; കൊലക്ക് കൊല എന്ന സമീപനം സി.പി.എമിന് ഇല്ല : കോടിയേരി

വെഞ്ഞാറംമൂടിലേത് കോണ്‍ഗ്രസിന്‍റെ ആസൂത്രിത കൊലപാതകമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പെരിയ ഇരട്ടക്കൊലയ്ക്ക് കോണ്‍ഗ്രസ് ചെയ്ത പ്രതികാരമാണ് വെഞ്ഞാറമൂട് ഇരട്ടക്കൊലയെന്നും സിപിഎം സംസ്ഥാന സംസ്ഥാന സെക്രട്ടറി ആരോപിച്ചു.

കോണ്‍ഗ്രസ് നേതൃത്വത്തിന് കൊലപാതക നീക്കത്തെക്കുറിച്ച് അറിവുണ്ടായിട്ടും തടഞ്ഞില്ല. കൊലപാതകത്തെ കെ.പി.സി.സി പ്രസിഡൻറും പ്രതിപക്ഷ നേതാവും ന്യായീകരിച്ചതാണ്പിന്നീടുള്ള അക്രമങ്ങൾക്ക് കാരണം. കൊലപാതകത്തിനെതിരായ സി.പി.എം കരിദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് അക്രമം അഴിച്ചുവിടാനുള്ള പദ്ധതിയുടെ ഭാഗമാണ് ഈ ഇരട്ടക്കൊലയെന്നും മുല്ലപ്പള്ളിയും ചെന്നിത്തലയും കൊലപാതകത്തെ ന്യായീകരിക്കുന്നുവെന്നുമായിരുന്നു കോടിയേരിയുടെ ആരോപണം. വെഞ്ഞാറമൂടില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ അടൂര്‍ പ്രകാശ് എം.പിക്ക് പങ്കുണ്ടെന്ന നിലപാട് വീണ്ടും സിപിഎം ആവര്‍ത്തിച്ചു. കേസില്‍ അടൂര്‍പ്രകാശിന്‍റെ പങ്ക് അന്വേഷിക്കുന്നുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. 2019 ല്‍ ഫൈസല്‍ വധശ്രമം നടന്നത് മുതലുള്ള അടൂര്‍ പ്രകാശിന്‍റെ ഫോണ്‍രേഖകള്‍ പരിശോധിക്കണമെന്ന് DYFI സംസ്ഥാന പ്രസിഡന്‍റ് എ.എ റഹീം ആവശ്യപ്പെട്ടു. തന്റെ മകനെതിരായ ആരോപണത്തെ നിയമപരമായി നേരിടുമെന്ന് ഡി.കെ മുരളി എംഎല്‍എ പറഞ്ഞു