LiveTV

Live

Kerala

പരീക്ഷണ ചിത്രത്തിൽ ഈ പ്രസിദ്ധ ഹോളിവുഡ് സംഗീത സംവിധായകനും

എൺപതുകളിലേറെ ഹോളിവുഡ് സിനിമകൾക്ക് സംഗീതമൊരുക്കിയ ഇവാൻ ഇവാൻസിന്‍റെ ആദ്യ ഇന്ത്യൻ സിനിമയാണിത്

പരീക്ഷണ ചിത്രത്തിൽ ഈ പ്രസിദ്ധ ഹോളിവുഡ് സംഗീത സംവിധായകനും

ഇന്ത്യൻ സിനിമകളിൽ പരിചിതമല്ലാത്ത ഫൗണ്ട് ഫുട്ടേജ് രീതിയിൽ പൂർണ്ണമായും കഥപറയുന്ന ആദ്യ മലയാള ചിത്രവുമായി ഒരു കൂട്ടം യുവാക്കൾ. 'തരിയോട്' എന്ന ചരിത്ര ഡോക്യുമെന്ററിയുടെ പിന്നണിയിൽ പ്രവർത്തിച്ചവരാണ് ഈ ഇൻഡിപെൻഡന്റ് ഹൊറർ ചിത്രത്തിന്റെയും പുറകിൽ പ്രവർത്തിക്കുന്നത്.

നിർമൽ ബേബി വർഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'വഴിയെ' ചിത്രത്തിന്റെ പശ്ചാത്തല സംഗീതമൊരുക്കുന്നത് ഹോളിവുഡ് സംഗീത സംവിധായകനായ ഇവാൻ ഇവാൻസാണ്. എൺപതുകളിലേറെ ഹോളിവുഡ് സിനിമകൾക്ക് സംഗീതമൊരുക്കിയ ഇദ്ദേഹത്തിന്റെ ആദ്യ ഇന്ത്യൻ സിനിമയാണിത്. ചിത്രത്തിന്റെ അനൗൺസ്‌മെന്റ് വിഡിയോയും ടൈറ്റിൽ പോസ്റ്ററും സംവിധായകൻ നിർമൽ തന്റെ ഫേസ് അക്കൗണ്ടിലൂടെ പുറത്ത് വിട്ടു.

കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഉടൻ തന്നെ ചിത്രീകരണം ആരംഭിക്കും. പുതുമുഖങ്ങളായ ജെഫിൻ ജോസഫ്, അശ്വതി അനിൽ കുമാർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ പരീക്ഷണ ചിത്രം കാസബ്ളാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറിൽ ബേബി ചൈതന്യ നിർമ്മിക്കുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജെഫിൻ ജോസഫാണ്, ഛായാഗ്രഹണം: മിഥുൻ ഇരവിൽ, ഷോബിൻ ഫ്രാൻസിസ്, കിരൺ കാന്‍പ്രത്ത്. കലാ സംവിധാനം: അരുൺ കുമാർ പനയാൽ, എഡിറ്റിംഗ്, സൗണ്ട് ഡിസൈൻ: നിർമൽ ബേബി വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ: ജീസ് ജോസഫ്‌, അസോസിയേറ്റ് ഡയറക്ടർസ്‌: അരുൺ കുമാർ പനയാൽ, ശരൺ കുമാർ ബാരെ. വാർത്താ വിതരണം: വി. നിഷാദ്. ട്രാൻസ്ലേഷൻ, സബ്‌ടൈറ്റിൽസ്: അഥീന, ശ്രീൻഷ രാമകൃഷ്‌ണൻ. സ്റ്റിൽസ്: എം. ഇ. ഫോട്ടോഗ്രാഫി, ടൈറ്റിൽ ഡിസൈൻ: അമലു

മുമ്പ് നിർമൽ സംവിധാനം ചെയ്‌ത ‘മിറർ ഓഫ് റിയാലിറ്റി’, ‘മാറ്റം: ദി ചേഞ്ച്’ എന്നീ ഷോർട്ട് ഫിലിമുകൾ ആമസോൺ പ്രൈമിലും ആപ്പിൾ ടി.വിയിലും റിലീസ് ചെയ്തിരുന്നു. ഇവ ചില ഇന്റർനാഷണൽ ചലച്ചിത്ര മേളകളിലും പ്രദർശിപ്പിച്ചിരുന്നു. ലോകപ്രശസ്‌ത സിനിമാതാരം റോജർ വാർഡ് ഉൾപ്പടെ ഹോളിവുഡിൽ നിന്നടക്കമുള്ള പല വിദേശ താരങ്ങളും ഭാഗമാകുന്ന 'തരിയോട്: ദി ലോസ്റ്റ് സിറ്റി' എന്ന വരാനിരിക്കുന്ന ബിഗ് ബജറ്റ് സിനിമയുടെ സംവിധായകൻ കൂടിയാണ് നിർമൽ. തരിയോട് എന്ന ഡോക്യൂമെന്ററി ചിത്രത്തിന്റെ സിനിമാറ്റിക് റീമേക്കാണ് ഈ ചിത്രം.