LiveTV

Live

Kerala

രണ്ടില ചിഹ്നം ജോസ് കെ. മാണി വിഭാഗത്തിന്: വിധി യു.ഡി.എഫിന് തിരിച്ചടി

ജോസഫ് വിഭാഗം എംഎല്‍എമാരെ അയോഗ്യരാക്കാന്‍ നടപടികളുമായി ജോസ് വിഭാഗം; നിയമ പോരാട്ടത്തിന് ഒരുങ്ങി പി.ജെ ജോസഫ്

രണ്ടില ചിഹ്നം ജോസ് കെ. മാണി വിഭാഗത്തിന്: വിധി യു.ഡി.എഫിന് തിരിച്ചടി

ജോസ് കെ. മാണിക്ക് രണ്ടില ചിഹ്നം അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിധി യു.ഡി.എഫിനും തിരിച്ചടി. ജോസ് വിഭാഗത്തെ പുറത്താക്കി ജോസഫ് വിഭാഗവുമായി മുന്നോട്ടു പോകാനുള്ള തീരുമാനത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് വിധി. ജോസഫ് വിഭാഗം എം.എല്‍.എമാര്‍ അയോഗ്യതാ നടപടി നേരിടുന്നതും യു.ഡി.എഫിന് തിരിച്ചടിയാണ്.

ജോസഫ് വിഭാഗത്തിനും യു.ഡി.എഫിനും അപ്രതീക്ഷിതമാണ് രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് നല്‍കിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിധി. മാണിക്ക് ശേഷം പാര്‍ട്ടിയിലെ പിളര്‍പ്പില്‍ ജോസഫ് വിഭാഗത്തെ ചേര്‍ത്തു നിര്‍ത്തി മുന്നോട്ടു പോകാനാണ് യു.ഡി.എഫ് തീരുമാനിച്ചത്. സി.എഫ് തോമസ്, ജോയി എബ്രഹാം തുടങ്ങിയ മാണി വിഭാഗത്തിലെ പ്രമുഖര്‍ ജോസഫ് വിഭാഗത്തിനൊപ്പം അണി നിരന്നതും യു.ഡി.എഫ് നടപടിയെ സ്വാധീനിച്ചു.

ജോസ് പക്ഷത്തിന് കിട്ടി 'രണ്ടില'
Also Read

ജോസ് പക്ഷത്തിന് കിട്ടി 'രണ്ടില'

കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം സംബന്ധിച്ച മുന്നണി തീരുമാനം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് മുന്നണി യോഗത്തില്‍ നിന്ന് ജോസ് വിഭാഗത്തെ പുറത്താക്കി. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അവിശ്വാസ പ്രമേയത്തിനും വോട്ട് ചെയ്യാത്തത് കൂടിയായതോടെ ജോസ് വിഭാഗത്തെ മുന്നണിയില്‍ നിന്ന് ഔദ്യോഗികമായി പുറത്താക്കാനുള്ള നീക്കത്തിലായിരുന്നു യു.ഡി.എഫ്. ഇതിനിടക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിധി വരുന്നത്. സ്വാഭാവികമായി കൂടുതല്‍ ഊര്‍ജത്തോടെ ജോസ് വിഭാഗം മുന്നോട്ടു വരുമ്പോള്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലെ ശാക്തിക സന്തുലനത്വത്തില്‍ വ്യത്യാസം വരുമോ എന്നത് യു.ഡി.എഫിന് ആശങ്കയാണ്. ജോസഫ് വിഭാഗത്തിനൊപ്പം ചേര്‍ന്ന നേതാക്കള്‍ മടങ്ങിപ്പോവുകുയോ ഇനി വരാനിരിക്കുന്നവര്‍ വരാതിരിക്കുകയോ ചെയ്യാം.

പുതിയ സാഹചര്യത്തില്‍ ജോസ് വിഭാഗത്തെ കൂടെക്കൂട്ടാന്‍ എല്‍.ഡി.എഫ് തീരുമാനിച്ചാല്‍ യു.ഡി.എഫിനത് രാഷ്ട്രീയമായി ഉണ്ടാക്കുന്ന കോട്ടം ചെറുതാകില്ല. ജോസഫ് വിഭാഗം എം. എല്‍.എമാരെ അയോഗ്യരാക്കാനായി സ്പീക്കറെ സമീപിക്കാനുള്ള ജോസ് കെ മാണിയുടെ തീരുമാനവും യു.ഡി.എഫിനെ പ്രതിസന്ധിയിലാക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം സ്പീക്കര്‍ അടിസ്ഥാനമാക്കിയാല്‍ പി.ജെ ജോസഫ് ഉള്‍പ്പെടെ ജോസഫ് വിഭാഗം എം.എല്‍.എമാര്‍ അയോഗ്യത നേരിടേണ്ടിവരും. നീണ്ട നിയമപോരാട്ടത്തിലേക്ക് കൂടി ജോസഫ് വിഭാഗത്തിന് പോകേണ്ടിവരും.