LiveTV

Live

Kerala

കൊല്ലത്ത് ആളുമാറി കൊലപാതകം; കൊലപാതകി മൃതദേഹത്തിന് അടുത്ത് കിടന്നുറങ്ങി

തങ്ങള്‍ ലക്ഷ്യം വെച്ചത് മറ്റൊരാളെയായിരുന്നുവെന്നും രാജേന്ദ്രന്‍ പിള്ള തങ്ങള്‍ക്കുമുന്നില്‍ വന്ന് പെടുകയായിരുന്നുവെന്നും പിടിയിലായയാള്‍ കുറ്റസമ്മതം നടത്തി

കൊല്ലത്ത്  ആളുമാറി കൊലപാതകം; കൊലപാതകി മൃതദേഹത്തിന് അടുത്ത് കിടന്നുറങ്ങി

കൊല്ലത്ത് ആളുമാറി കൊലപാതകം. ചവറ തേവലക്കര ക്ഷേത്ര ജീവനക്കാരനായ രാജേന്ദ്രന്‍ പിള്ളയെയാണ് വെട്ടികൊലപ്പെടുത്തിയത്.

ഇന്നലെ രാത്രിയാണ് സംഭവം. രാജേന്ദ്രന്‍ പിള്ളയുടെ മൃതശരീരം തെങ്ങിന്‍ചുവട്ടില്‍ നിന്നാണ് കണ്ടെത്തിയത്. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. ഇയാളില്‍‌ നിന്നാണ് പൊലീസിന് നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചത്.

തങ്ങള്‍ ലക്ഷ്യം വെച്ചത് മറ്റൊരാളെയായിരുന്നുവെന്നും രാജേന്ദ്രന്‍ പിള്ള തങ്ങള്‍ക്കുമുന്നില്‍ വന്ന് പെടുകയായിരുന്നുവെന്നും പിടിയിലായയാള്‍ കുറ്റസമ്മതം നടത്തി. കൊലപാതകത്തിന് ശേഷം ഇയാള്‍ മദ്യപിച്ച് മൃതദേഹത്തിന് അരികില്‍ കിടന്ന് ഉറങ്ങി എന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. രാവിലെ നാട്ടുകാര്‍ കാണുമ്പോള്‍ ഇയാള്‍ മൃതദേഹത്തിന് അടുത്ത് കിടന്ന് ഉറങ്ങുകയായിരുന്നു. ഇയാള്‍ക്കൊപ്പം മദ്യപിച്ച രണ്ടുപേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്