LiveTV

Live

Kerala

കൊല്ലം അഞ്ചലില്‍ മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി

കഴുത്തില്‍ കയര്‍ മുറുക്കിയ നിലയിലായിരുന്നു മൃതദേഹം, നെയ്യാറ്റിന്‍കര സ്വദേശി ഉണ്ണിയാണ് മരിച്ചത്

കൊല്ലം അഞ്ചലില്‍ മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം അഞ്ചല്‍ വാളകത്ത് മധ്യവയസ്കനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴുത്തില്‍ കയര്‍ മുറുക്കിയ നിലയിലായിരുന്നു മൃതദേഹം. നെയ്യാറ്റിന്‍കര സ്വദേശി ഉണ്ണിയാണ് മരിച്ചത്. 60 വയസായിരുന്നു. ഇദ്ദേഹത്തോടൊപ്പം താമസിച്ചിരുന്ന രണ്ടുപേരെ കാണാനില്ല.

ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തങ്ങള്‍ നാലുപേരും കൂടിയിരുന്ന് മദ്യപിച്ചെന്നും ഇതിനിടയില്‍ താന്‍ ഉറങ്ങി പോയെന്നും രാവിലെ ഉണര്‍ന്നപ്പോള്‍ മരിച്ചുകിടക്കുന്ന ഉണ്ണിയെയാണ് കണ്ടെതെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ പൊലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. മറ്റു പ്രതികള്‍ക്കായി അന്വേഷണം ഈര്‍ജിതമാക്കി.

കൊല്ലം ചവറയിലും സമാനമായ രീതിയില്‍ ഇന്നലെ രാത്രി ഒരു കൊലപാതകം നടന്നിരുന്നു. തേവലക്കര ക്ഷേത്രജീവനക്കാരനായ രാജേന്ദ്രന്‍ പിള്ളയെയാണ് വെട്ടികൊലപ്പെടുത്തിയത്. ആളുമാറിയാണ് ഇദ്ദേഹത്തെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് നിഗമനം. തിരുവോണദിനത്തിലാണ് ഈ രണ്ട് സംഭവങ്ങളും അരങ്ങേറിയത് എന്നതാണ് ശ്രദ്ധേയം.