LiveTV

Live

Kerala

''രാജ്യത്തിന്റെ സമയം കളയരുത്'' ജി.ഡി.പി തകര്‍ച്ച ചൂണ്ടിക്കാട്ടിയ അതിഥിയോട് ദേഷ്യത്തോടെ ടൈംസ് നൗ അവതാരകന്‍

ജി.ഡി.പിയിലെ റെക്കോര്‍ഡ് തകര്‍ച്ച അവഗണിക്കുന്നതിലുള്ള ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുകയായിരുന്നു അദ്ദേഹം

''രാജ്യത്തിന്റെ സമയം കളയരുത്''  ജി.ഡി.പി തകര്‍ച്ച ചൂണ്ടിക്കാട്ടിയ അതിഥിയോട് ദേഷ്യത്തോടെ ടൈംസ് നൗ അവതാരകന്‍

ടൈംസ് നൗ ചര്‍ച്ചക്കിടെ ഇന്ത്യയുടെ ജി.ഡി.പി തകര്‍ച്ച ചൂണ്ടിക്കാട്ടിയ രാഷ്ട്രീയ നിരീക്ഷകനോട് രാജ്യത്തിന്റെ സമയം കളയരുതെന്ന് ദേഷ്യത്തോടെ അവതാരകന്‍ രാഹുല്‍ ശിവശങ്കര്‍. സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെയാണ് രാഷ്ട്രീയ നിരീക്ഷകന്‍ സുമന്ത് രാമന്‍ ഇന്ത്യയുടെ ജി.ഡി.പി തകര്‍ച്ചയും ഇന്ത്യന്‍ അതിര്‍ത്തിയിലെ ചൈനയുടെ അധിനിവേശവും ചൂണ്ടിക്കാട്ടിയത്.

രാജ്യത്തെ ഏറ്റവും ബാധിക്കുന്ന ജി.ഡി.പിയിലെ റെക്കോര്‍ഡ് തകര്‍ച്ച അവഗണിക്കുന്നതിലുള്ള ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുകയായിരുന്നു അദ്ദേഹം.

എന്നാല്‍ ജി.ഡി.പിയുടെ അഭിപ്രായം എക്കോണമിയുടെ ചര്‍ച്ചയിലാണ് പറയേണ്ടതെന്നും അതിനായി ചിലപ്പോള്‍ താങ്കളെ ക്ഷണിക്കുകയില്ലെന്നും രാഹുല്‍ ശിവശങ്കര്‍ പറഞ്ഞു.

'ഒന്നുമില്ലായ്മയുടെ മാസ്റ്ററാണ്' താങ്കളെന്നും ജി.ഡി.പി എന്താണെന്ന് താങ്കള്‍ക്കറിയില്ലെന്ന് എനിക്ക് ഉറപ്പുണ്ടെന്നും അവതാരകന്‍ പറഞ്ഞു.