LiveTV

Live

Kerala

തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ്-ഡിവൈഎഫ് ഐ സംഘര്‍ഷം; പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് കല്ലെറിഞ്ഞു

യൂത്ത്​ കോൺഗ്രസ് സമരപ്പന്തലിൽ ഡി.വൈ.എഫ്​.ഐ പ്രവർത്തകർ അതിക്രമിച്ച്​കടന്നതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.

തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ്-ഡിവൈഎഫ് ഐ സംഘര്‍ഷം; പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് കല്ലെറിഞ്ഞു

തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ്-ഡിവൈഎഫ് ഐ സംഘര്‍ഷം. പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് കല്ലെറിഞ്ഞു. യൂത്ത്​ കോൺഗ്രസ് സമരപ്പന്തലിൽ ഡി.വൈ.എഫ്​.ഐ പ്രവർത്തകർ അതിക്രമിച്ച്​കടന്നതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.

ജോലി ലഭിക്കാത്തതിന്‍റെ പേരില്‍ ആത്മഹത്യ ചെയ്ത അനുവിന് നീതിലഭിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പട്ടത്തെ പി.എസ്​.സി ആസ്​ഥാന ഓഫീസിനുമുന്നിൽ നടത്തുന്ന സമരപ്പന്തലിലാണ്​ സംഭവം. ഇതിനിടെ, വെഞ്ഞാറമൂട്​ ഇരട്ടക്കൊലയിൽ പ്രതിഷേധിച്ച്​ ഇവിടേക്ക്​ ഓടിക്കയറിയ ഡി.വൈ.എഫ്​.ഐ പ്രവർത്തകർ സമരപ്പന്തലിലുള്ളവരെ ആക്രമിക്കുകയായിരുന്നു.

തുടർന്ന്​ ഇരുവിഭാഗവും സംഘര്‍ഷത്തില്‍ ഏർപ്പെട്ടു. പരസ്പരം കല്ലെറിയുകയും ചെയ്തു. ഇരുവിഭാഗത്തെയും പൊലീസ്​ ഇടപെട്ട്​ പിടിച്ചുമാറ്റി​. നിരവധി പേർക്ക്​ കല്ലേറിലും അക്രമത്തിലും പരി​ക്കേറ്റു.