LiveTV

Live

Kerala

ഇരട്ടക്കൊലപാതകത്തില്‍ വാക്പോര് മുറുകുന്നു

വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന നിലപാടിലാണ് ഡിവൈഎഫ്‍ഐയും സി.പി.എമ്മും

ഇരട്ടക്കൊലപാതകത്തില്‍ വാക്പോര് മുറുകുന്നു

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തെ ചൊല്ലി രാഷ്ട്രീയ വാക് പോര് മുറുകുന്നു. കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകമെന്ന് സി.പി.എമ്മും ഡിവൈഎഫ്ഐയും ആരോപിച്ചു. കായംകുളം കൊലപാതകം പോലെ സി.പി.എമ്മിന് ഇതിലും മാറ്റി പറയേണ്ടി വരുമെന്ന് കോണ്‍ഗ്രസും പ്രതികരിച്ചു.

വെഞ്ഞാറമൂട് തേമ്പാംമൂട്ടെ കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന നിലപാടിലാണ് ഡിവൈഎഫ്‍ഐയും സി.പി.എമ്മും. കോണ്‍ഗ്രസിന്‍റെ ഉന്നത നേതൃത്വത്തിന് പങ്കുണ്ടെന്ന മുഖ്യമന്ത്രിയും ചോരപ്പൂക്കളമൊരുക്കിയാണ് ഓണത്തെ കോണ്‍ഗ്രസുകാര്‍ വരവേറ്റതെന്ന് കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചു. ആരോപണങ്ങളെ നിഷേധിച്ച കോണ്ഗ്രസ് നേതൃത്വം കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം പ്രഖ്യാപിക്കണമെന് നിലപാടിലാണ്.

കൊലപാതക കേസില്‍ പിടിയിലായവരുടെ കോണ്‍ഗ്രസ് ബന്ധമാണ് സി.പി.എം ആയുധമാക്കുന്നത്. എന്നാല്‍ ഇതിനെതിരെ, രാഷ്ട്രീയ സംഘര്‍ഷമില്ലാതിരുന്നതും പ്രതികളുടെയും കൊല്ലപ്പെട്ടവരുടെയും ക്രമിനല്‍ പശ്ചാത്തലവും കോണ്‍ഗ്രസ് എതിര്‍ വാദമായി ഉന്നയിക്കുന്നുണ്ട്.