LiveTV

Live

Kerala

'കൊല്ലാന്‍ ഉത്തരവിട്ടല്ല ഞങ്ങള്‍ മറ്റൊരു ജീവനുവേണ്ടി ഇവിടെ കേഴുന്നത്' - ഷാഫി പറമ്പില്‍

'കൊലപാതക രാഷ്ട്രീയത്തെ അംഗീകരിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല'

'കൊല്ലാന്‍ ഉത്തരവിട്ടല്ല ഞങ്ങള്‍ മറ്റൊരു ജീവനുവേണ്ടി ഇവിടെ കേഴുന്നത്' - ഷാഫി പറമ്പില്‍

തേമ്പാംമൂട് ഇരട്ടകൊലപാതകത്തെ തള്ളിപ്പറഞ്ഞ് യൂത്ത് കോണ്‍ഗ്രസും രംഗത്ത്. പ്രതികള്‍ക്ക് വേണ്ടി സംസാരിക്കാന്‍ ഞങ്ങളുണ്ടാവില്ലെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ. ''പ്രതികള്‍ക്ക് വേണ്ടി സംസാരിക്കാന്‍ ഞങ്ങളുണ്ടാവില്ല. കൊല്ലാന്‍ ഉത്തരവിട്ടല്ല ഞങ്ങള്‍ മറ്റൊരു ജീവനുവേണ്ടി ഇവിടെ കേഴുന്നത്'' ഷാഫി പറമ്പില്‍ പറഞ്ഞു. ജോലി ലഭിക്കാത്തതിന്‍റെ പേരില്‍ ആത്മഹത്യ ചെയ്ത അനുവിന് നീതിലഭിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പട്ടിണി സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

''ഉറ്റവരെ നഷ്ടപ്പെടുന്നവരുടെ വേദന ഞങ്ങള്‍ക്കറിയാവുന്നത് കൊണ്ട് ആ രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ കൊലപാതകം ഹീനമാണ്. ഏത് പ്രസ്ഥാനത്തിന്റെ കൊടിപിടിക്കുന്നവരാണെങ്കിലും അത് രാഷ്ട്രീയ കൊലപാതകം ആണെങ്കിലും അല്ലെങ്കിലും കൊലപാതക രാഷ്ട്രീയത്തെ അംഗീകരിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല'' ഷാഫി പറമ്പില്‍ പറഞ്ഞു.