LiveTV

Live

Kerala

വീണ്ടും കരുണയില്ലാതെ പി.എസ്.സി; രേഖ എത്തിക്കാന്‍ വൈകി, കണ്ടെയിന്‍മെന്‍റ് സോണിലുള്ള യുവാവിന്‍റെ ജോലി പോയി

കാസര്‍കോട് സിവില്‍ എക്സൈസ് ഓഫീസര്‍ ലിസ്റ്റിലെ 61 ആം റാങ്കുകാരനായിരുന്ന അബ്ദുറഹ്മാനാണ് ഈ ദുര്‍വിധി

വീണ്ടും കരുണയില്ലാതെ പി.എസ്.സി; രേഖ എത്തിക്കാന്‍ വൈകി,  കണ്ടെയിന്‍മെന്‍റ് സോണിലുള്ള യുവാവിന്‍റെ ജോലി പോയി

കണ്ടെയിന്‍മെന്‍റ് സോണില്‍ കുടുങ്ങിയ യുവാവിനോട് കരുണ കാട്ടാതെ പി.എസ്.സി. ആവശ്യമായ രേഖ എത്തിക്കാന്‍ വൈകിയ യുവാവിന് ജോലി നഷ്ടമായി. കാസര്‍കോട് സിവില്‍ എക്സൈസ് ഓഫീസര്‍ ലിസ്റ്റിലെ 61 ആം റാങ്കുകാരനായിരുന്ന അബ്ദുറഹ്മാനാണ് ഈ ദുര്‍വിധി.

റാങ്ക് ലിസ്റ്റില്‍ തനിക്ക് മുമ്പുള്ള മൂന്ന് പേര്‍ക്ക് ജോലി വേണ്ടെന്ന് വ്യക്തമാക്കുന്ന രേഖ എത്തിക്കാന്‍ ഒരു ദിവസം വൈകിയതാണ് തിരിച്ചടിയായത്. കോവിഡ് നിയന്ത്രണത്തില്‍ കുടുങ്ങിയിട്ടും ഒരു പരിഗണനയും പി.എസ്.സി നല്‍കിയില്ലെന്ന് അബ്ദുറഹ്മാന്‍ പറയുന്നു. കഴിഞ്ഞ ദിവസം റാങ്ക് ലിസ്റ്റില്‍ ഉണ്ടായിട്ടും നിയമനം നല്‍കാത്തതില്‍ മനം നൊന്ത് അനു എന്ന യുവവാവ് ആത്മഹത്യ ചെയ്തത് ഏറെ വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ സംഭവം.