LiveTV

Live

Kerala

കോവിഡ് കാലത്ത് മലയാളിക്കിന്ന് തിരുവോണം

പൂക്കളം തീർത്തും പാട്ടു പാടിയും ഊഞാലിട്ടും നല്ല നാളെയുടെ പ്രതീക്ഷയാവുകയാണ് തിരുവോണം

കോവിഡ് കാലത്ത് മലയാളിക്കിന്ന് തിരുവോണം

മലയാളിക്കിന്ന് തിരുവോണം. കോവിഡ് തീർത്ത പ്രതിസന്ധിക്കിടയിൽ മാസ്കിട്ട് സൂക്ഷിച്ചൊരോണം. പൂക്കളം തീർത്തും പാട്ടു പാടിയും ഊഞാലിട്ടും നല്ല നാളെയുടെ പ്രതീക്ഷയാവുകയാണ് തിരുവോണം.

കോവിഡിന്‍റെ ആശങ്കകളുണ്ട്. എന്തെന്നറിയാത്ത അനിശ്ചിതത്വമുണ്ട്. പക്ഷേ അതിനപ്പുറം കുടുംബാംഗങ്ങളെ ഒന്നിച്ചിരുത്തി ഈ ഓണക്കാലം ആഘോഷിക്കുകയാണ് മലയാളി.

നാട്ടുപൂക്കളുടെ സുഗന്ധമുള്ള പൂത്തറകള്‍, കുഞ്ഞുകൈകളിലെ ഇലകുമ്പിളില്‍ നിറയെ വേലിയിലും തൊടിയിലുമുള്ള പൂക്കള്‍.. അങ്ങനെ വീടുകളിലൊതുങ്ങി സൂക്ഷിച്ചൊരോണം. മലയാളിയുടെ ഓര്‍മ്മയിലുണ്ടാകും ഈ തിരുവോണവും ഓണക്കാലവും.