LiveTV

Live

Kerala

എക്‌സൈസ് വകുപ്പില്‍ അലംഭാവം; അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ് നടപ്പായില്ല

സീനിയോരിറ്റി ലിസ്റ്റ് സംബന്ധിച്ച തര്‍ക്കം പരിഹരിച്ച് സ്ഥാനക്കയറ്റം നടത്തണമെന്ന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ് നടപ്പാക്കത്തതാണ് എക്സൈസ് വകുപ്പില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തത്

എക്‌സൈസ് വകുപ്പില്‍ അലംഭാവം; അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ് നടപ്പായില്ല

സീനിയോരിറ്റി ലിസ്റ്റ് സംബന്ധിച്ച തര്‍ക്കം പരിഹരിച്ച് സ്ഥാനക്കയറ്റം നടത്തണമെന്ന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ് നടപ്പാക്കാത്തതാണ് എക്സൈസ് വകുപ്പില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരിക്കാന്‍ കാരണം. എക്സൈസ് ഇന്‍സ്പെക്ടര്‍ , അസിസ്റ്റന്‍റ് ഇന്‍സ്പെക്ടര്‍ തലങ്ങളില്‍ സ്ഥാനകയറ്റം നടത്തിയിരുന്നെങ്കില്‍ 168 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമായിരുന്നു. ഇന്നലെ ആത്മഹത്യചെയ്ത അനുവിനടക്കം ജോലിയും ലഭിക്കുമായിരുന്നു.

നേരിട്ട് പ്രിവന്‍റീവ് ഓഫീസര്‍മാരായവരും സ്ഥാനക്കയറ്റത്തിലൂടെ എത്തിയവരും ആശ്രിത നിയമനത്തിലൂടെ ജോലി ലഭിച്ചവരും തമ്മിലാണ് തര്‍ക്കം. തര്‍ക്കം പരിഹരിച്ച് സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ മെയ് മാസത്തില്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ വിധി വന്നു. നടപടി സ്വീകരിക്കാന്‍ മെയ് മാസത്തില്‍ തന്നെ എക്സൈസ് വകുപ്പ് ഉത്തരവു ഇറക്കി. എന്നാല്‍ ഒന്നും നടപ്പായില്ല. സീനിയോരിറ്റി ലിസ്റ്റ് ഇടുകയും സ്ഥാനക്കയറ്റം നടത്തുകയും ചെയ്തിരുന്നെങ്കില്‍ 168 ഒഴിവുകള്‍ സിവില്‍ എക്സൈസ് തസ്തികയില്‍ വരുമായിരുന്നു.

എല്ലാ ജില്ലകളില്‍ പത്തിലധികം നിയമനങ്ങള്‍ നടക്കുമായിരുന്നു. തിരുവനന്തപുരം 9 പേരെ നിയമിച്ചാല്‍ ആത്മഹത്യ ചെയ്ത അനുവും ഉള്‍പ്പെടുമായിരുന്നു.

Watch Video