LiveTV

Live

Kerala

"പി.എസ്‌.സി റാങ്ക് ലിസ്റ്റും നോക്കിയിരിക്കുന്നവര്‍ ആത്മഹത്യ ചെയ്യുന്നതാണ് നല്ലത്"; വിവാദ പോസ്റ്റുമായി രശ്മി ആര്‍ നായര്‍

എതിര്‍പ്പുമായി നിരവധി പേര്‍ രംഗത്തെത്തിയതിന് തുടര്‍ന്ന് പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ നിന്ന് പിന്‍വലിച്ചു

"പി.എസ്‌.സി റാങ്ക് ലിസ്റ്റും നോക്കിയിരിക്കുന്നവര്‍ ആത്മഹത്യ ചെയ്യുന്നതാണ് നല്ലത്"; വിവാദ പോസ്റ്റുമായി രശ്മി ആര്‍ നായര്‍

പിഎസ്‌സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത യുവാവിനെ പരിഹസിച്ച് രശ്മി ആര്‍ നായര്‍. 28 വയസായിട്ടും പണിക്കൊന്നും പോകാതെ പി.എസ്‌.സി റാങ്ക് ലിസ്റ്റും നോക്കിയിരിക്കുന്നവര്‍ ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്നായിരുന്നു രശ്മി ഫേസ്‍ബുക്കില്‍ കുറിച്ചത്. വിവാദമായതോടെ രശ്മി ആര്‍ നായര്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തു.

"പി.എസ്‌.സി റാങ്ക് ലിസ്റ്റും നോക്കിയിരിക്കുന്നവര്‍ ആത്മഹത്യ ചെയ്യുന്നതാണ് നല്ലത്"; വിവാദ പോസ്റ്റുമായി രശ്മി ആര്‍ നായര്‍

"28 വയസായിട്ടും പണിക്കൊന്നും പോകാതെ പി.എസ്.‌സി റാങ്ക് ലിസ്റ്റും നോക്കിയിരിക്കുന്നവരൊക്കെ ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്നാണ് എന്റെ ഒരിത്. ഒന്നാമതെ ഭൂമിയില്‍ ഓക്‌സിജന്‍ കുറവാണ്. വെറുതെ എന്തിനാണ് പാഴാക്കുന്നത്", "മദ്യം ലഭിക്കാത്തത് മൂലം " രശ്മിയുടെ ഫേസ്‍ബുക്ക് പോസ്റ്റ് ഇതായിരുന്നു. പോസ്റ്റിനെതിരെ എതിര്‍പ്പുമായി നിരവധി പേര്‍ രംഗത്തെത്തിയതിന് തുടര്‍ന്ന് പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ നിന്ന് പിന്‍വലിച്ചു.