LiveTV

Live

Kerala

പോപ്പുലർ ഫിനാന്‍സ് തട്ടിപ്പ്: മണിലെന്‍ഡിങ് ആക്ട് പ്രകാരം ധനവകുപ്പും നടപടിയെടുക്കും

പ്രതികളുടെ സാമ്പത്തിക സ്രോതസുകളെക്കുറിച്ച് വിശദമായി അന്വേഷണ സംഘം പരിശോധിക്കും. പിടിയിലായ 4 പേരെയും ഇന്ന് കോടതിയിൽ ഹാജരാക്കും.

പോപ്പുലർ ഫിനാന്‍സ് തട്ടിപ്പ്: മണിലെന്‍ഡിങ് ആക്ട് പ്രകാരം ധനവകുപ്പും നടപടിയെടുക്കും

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ ധനവകുപ്പും നടപടിയിലേക്ക്. മണിലെന്‍ഡിങ് ആക്ട് പ്രകാരമാണ് നടപടിയെടുക്കുക. സാമ്പത്തിക തട്ടിപ്പ് തന്നെയാണ് നടന്നതെന്നാണ് പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തൽ. പ്രതികളുടെ സാമ്പത്തിക സ്രോതസുകളെക്കുറിച്ച് വിശദമായി അന്വേഷണ സംഘം പരിശോധിക്കും. പിടിയിലായ 4 പേരെയും ഇന്ന് കോടതിയിൽ ഹാജരാക്കും.

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ സ്ഥാപന ഉടമയടക്കം നാല് പേരാണ് പൊലീസ് പിടിയിലായിട്ടുള്ളത്. സ്ഥാപന ഉടമ റോയ് ഡാനിയേലും ഭാര്യ പ്രഭ തോമസും കീഴടങ്ങിയപ്പോൾ ഇവരുടെ രണ്ട് മക്കളെ ഡല്‍ഹിയിലെ എയർപ്പോർട്ടിൽ നിന്നുമാണ് പിടികൂടിയത്. സാമ്പത്തിക തട്ടിപ്പിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് സൂചന. കേസിൽ ഇന്‍റർപോളിന്‍റെ സഹായം തേടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പോപ്പുലർ ഫിനാൻസ് ഡയറക്ടർ ബോർഡ് അംഗങ്ങളും ഉടമ തോമസിന്‍റെ ഡാനിയലിന്‍റെ മക്കളുമായ റീനു മറിയം തോമസിനെയും റിയ ആന്‍ തോമസിനെയുമാണ് ആദ്യം പിടികൂടുന്നത്. ഓസ്ട്രേലിയയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കവേ ഡല്‍ഹി എയർപോർട്ടില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. ഇതിന് പിന്നാലെ പ്രധാന പ്രതികളായ തോമസ് ഡാനിയലും പ്രഭാ തോമസും പൊലീസില്‍ കീഴടങ്ങുകയായിരുന്നു.

പോപ്പുലർ ഫിനാൻസ് ഓഫിസ് ജപ്തി ചെയ്തു; പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു
Also Read

പോപ്പുലർ ഫിനാൻസ് ഓഫിസ് ജപ്തി ചെയ്തു; പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

രണ്ടാഴ്ചയായി ഇരുവരും ചങ്ങനാശ്ശേരിയിൽ ഒളിവിൽ കഴിയുകയായിരുന്നു. നാല് പ്രതികളെയും പത്തനംതിട്ട എസ്‍പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്ത് വരുകയാണ്. ഇവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണം സംഘം കരുതുന്നത്. അതേസമയം കേസില്‍ ഇന്‍റർപോളിന്‍റെ സഹായം തേടുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കോന്നി വകയാറിലുള്ള പോപ്പുലർ ആസ്ഥാനത്ത് നിന്ന് നിർണായക രേഖകൾ പൊലീസിന് ലഭിച്ചു. ആസൂത്രിതമായ തട്ടിപ്പ് പോപ്പുലർ ഫിനാൻസ് സ്ഥാപനവുമായി ബന്ധപ്പെട്ട് നടന്നെന്നാണ് സൂചന. കഴിഞ്ഞ കുറെ മാസങ്ങളായി വിവിധ പേരുകളിലുള്ള രേഖകളാണ് പോപ്പുലർ ഫിനാൻസിൽ പണം നിക്ഷേപിച്ചിരുന്നവർക്ക് നൽകിയിരുന്നത്. സ്ഥാപനത്തിന്‍റെ നിക്ഷേപം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ നികുതി വകുപ്പും പരിശോധിക്കും.