LiveTV

Live

Kerala

കിടപ്പുരോഗികൾക്കായുള്ള ആശ്വാസകിരണം പദ്ധതി നിലച്ചിട്ട് 18 മാസം

സഹായം ലഭിക്കാതെ ഒരുലക്ഷത്തിലധികം കുടുംബങ്ങള്‍; ശ്രദ്ധയിൽ പെട്ടില്ലെന്ന് ധനവകുപ്പ്

കിടപ്പുരോഗികൾക്കായുള്ള ആശ്വാസകിരണം പദ്ധതി നിലച്ചിട്ട് 18 മാസം

കിടപ്പുരോഗികൾക്കായുള്ള ആശ്വാസകിരണം പദ്ധതി നിലച്ചിട്ട് 18 മാസം. സഹായം ലഭിക്കാതെ ഒരുലക്ഷത്തിലധികം കുടുംബങ്ങള്‍. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് ധനവകുപ്പ് പറയുന്നത്. കിടപ്പുരോഗികള്‍, ശാരീരികമായും മാനസികമായും വെല്ലുവിളികള്‍ നേരിടുന്നവര്‍, എല്ലുകള്‍ പൊടിയുന്ന രോഗാവസ്ഥയിലുള്ളവര്‍, കാഴ്ചശക്തി പൂര്‍ണമായും നഷ്ടപ്പെട്ടവര്‍ ഇങ്ങനെ മുഴുവന്‍ സമയ പരിചരണം വേണ്ടവരെ നോക്കുന്നവര്‍ക്കുള്ള കൈത്താങ്ങാണ് ആശ്വാസ കിരണം.

മാസം 600 രൂപയാണ് സാമൂഹിക സുരക്ഷാ മിഷന്‍ നല്‍കുന്നത്. 1,25000 പേരാണ് പദ്ധതിയുടെ ഗുണം ലഭിക്കുന്നവര്‍. ചെറിയ തുകയാണെങ്കിലും കടുത്ത സാമ്പത്തിക, സാമൂഹിക പ്രശ്നങ്ങള്‍ നേരിടുന്ന കുടുംബങ്ങള്‍ക്കിത് വലിയ കൈത്താങ്ങ് തന്നെയാണ്. ഈ സഹായം നിന്നതോടെ വലിയ പ്രതിസന്ധി നേരിടുകയാണ് പലരും.

ഈ പദ്ധതി നിലച്ചിട്ട് ഇപ്പോൾ പതിനെട്ട് മാസം പിന്നിടുന്നു. ട്രഷറിയില്‍ നിന്ന് പണം കിട്ടുന്ന മുറക്ക് വിതരണം നടത്തുമെന്ന് സാമൂഹികസുരക്ഷാ മിഷന്‍റെ നിലപാട്. എന്നാൽ പണമില്ലാത്ത പ്രശ്നം ശ്രദ്ധയില്‍ വന്നിട്ടില്ലെന്നാണ് ധനവകുപ്പ് പറയുന്നത്.

കോവിഡ് കാലത്ത് വരുമാനം നിലച്ചവര്‍ ഏറെയാണ്. ധനവകുപ്പില്‍ നിന്ന് പണം ലഭിക്കാത്തതിനാലാണ് സഹാധനം വൈകുന്നതെന്നാണ് സാമൂഹിക സുരക്ഷാ മിഷന്‍ പറയുന്നത്. 2016 ല്‍ 53000 പേര്‍ക്ക് നല്‍കുന്ന സഹായം ഇപ്പോള്‍ ഇരട്ടിപ്പേര്‍ക്ക് നല്‍കുന്നതിന്റെ ഭാരം ഉണ്ടെന്നാണ് ധന വകുപ്പിന്‍റെ വിശദീകരണം.