LiveTV

Live

Kerala

അനുവിന്റെ മൃതദേഹവുമായി ക്ലിഫ് ഹൗസിലേക്ക് ബിജെപിയുടെ പ്രതിഷേധ മാർച്ച്

ആത്മഹത്യ ചെയ്ത പി.എസ്‌.സി ഉദ്യോഗാർത്ഥി അനുവിന്റെ മൃതദേഹവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. മൃതദേഹവുമായി ക്ലിഫ് ഹൗസിലേക്ക്‌ പോകാന്‍ ശ്രമിച്ചെങ്കിലും‍ പൊലീസ് തടഞ്ഞു.

അനുവിന്റെ മൃതദേഹവുമായി ക്ലിഫ് ഹൗസിലേക്ക് ബിജെപിയുടെ പ്രതിഷേധ മാർച്ച്

ആത്മഹത്യ ചെയ്ത പി.എസ്‌.സി ഉദ്യോഗാർത്ഥി അനുവിന്റെ മൃതദേഹവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. മൃതദേഹവുമായി ക്ലിഫ് ഹൗസിലേക്ക്‌ പോകാന്‍ ശ്രമിച്ചെങ്കിലും‍ പൊലീസ് തടഞ്ഞു. ദേവസ്വം ബോര്‍ഡ് ജങ്ഷനിലാണ് ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞത്. തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍, ജില്ലാ പ്രസിഡന്‍റ് വിവി രാജേഷിന്‍റെ നേതൃത്വത്തില്‍ മൃതദേഹവുമായി റോഡിലിരുന്ന് പ്രതിഷേധിച്ചു.

സർക്കാർ ഇടപെട്ട് അനുവിൻ്റെ കുടുംബത്തെ സഹായിക്കണം, അനുവിൻ്റെ സഹോദരനു ജോലി നൽകണം തുടങ്ങിയവയായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. എന്നാല്‍ അനുവിൻ്റെ വീട്ടിൽ വന്ന് ഉദ്യോഗസ്ഥർ സംസാരിക്കുമെന്ന് അറിയിച്ചെന്നും അതുകൊണ്ട് പിരിഞ്ഞു പോവുകയാണെന്നും വിവി രാജേഷ് അറിയിച്ചു. തുടർന്ന് അനുവിൻ്റെ മൃതദേഹം അതേ ആംബുലൻസിൽ തിരികെ കൊണ്ടുപോയി.

പി.എസ്‌.സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്താണ് തിരുവനന്തപുരത്ത് യുവാവ് ആത്മഹത്യ ചെയ്തത്. തിരുവനന്തപുരം നെയ്യാറ്റിൻകര കാരക്കോണം സ്വദേശി അനുവാണ് ജീവനൊടുക്കിയത്. ഇക്കഴിഞ്ഞ സിവിൽ എക്സൈസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ 77ാം റാങ്കുകാരനായിരുന്നു ‌അനു. ജൂൺ 19ാം തിയ്യതിയാണ് റാങ്ക്‌ലിസ്റ്റിന്റെ കാലാവധി അവസാനിച്ചത്. റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ അനു ഏറെ മനോവിഷമത്തിലായിരുന്നെന്ന് അച്ഛൻ സുകുമാരൻ പറയുന്നു.