LiveTV

Live

Kerala

സെക്രട്ടറിയേറ്റ് തീപിടുത്തം: സംശയകരമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ്

കത്തിയ ഫയലുകൾ അന്വേഷണ സംഘം സ്കാൻ ചെയ്ത് തുടങ്ങി.

സെക്രട്ടറിയേറ്റ് തീപിടുത്തം: സംശയകരമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ്

സെക്രട്ടറിയേറ്റ് തീപിടുത്തത്തിൽ സംശയകരമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ്. കത്തിയ ഫയലുകൾ സ്കാൻ ചെയ്ത് തുടങ്ങിയിട്ടുണ്ട്. തീ പടർന്നത് എങ്ങനെയെന്ന് വിശദീകരിക്കാൻ ഗ്രാഫിക്സ് വീഡിയോ തയ്യാറാക്കും. തീപിടിത്തവുമായി ബന്ധപ്പെട്ട പ്രൊട്ടോക്കോൾ ഓഫീസറുടെയും ഡെപ്യൂട്ടി പ്രൊട്ടോക്കോൾ ഓഫീസറുടെയും മൊഴി എം കൌശികിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സമിതി രേഖപ്പെടുത്തി.

25 ഫയലുകൾ ഭാഗികമായി കത്തിയിട്ടുണ്ട്. കത്തിയ ഫയലുകൾ അന്വേഷണ സംഘം സ്കാൻ ചെയ്ത് തുടങ്ങി. ഫോറൻസിക്ക് റിപ്പോർട്ട് കൂടി കിട്ടിയ ശേഷമാകും തീ കത്തിയത് വിശദമാക്കാനുള്ള ഗ്രാഫിക്സ് വീഡിയോ പോലീസ് പൂർത്തിയാക്കുക. ഇന്നലെ വൈകിട്ടാണ് സെക്രട്ടറിയേറ്റ് തീപിടിത്തവുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസറുടെയും അഡിഷണൽ പ്രോട്ടോക്കോൾ ഓഫീസറുടെയും മൊഴി വിദഗ്ധ സമിതി രേഖപ്പെടുത്തിയത്.

മന്ത്രി കൃഷ്ണൻകുട്ടിയുടെ ഓഫീസിലെ സ്റ്റാഫുകളാണ് തീപിടിച്ച വിവരം അറിയിച്ചതെന്നും ഒരു ഫയലും പൂർണ്ണമായും കത്തിയിട്ടില്ലെന്നും അഡിഷണൽ പ്രോട്ടോക്കോൾ ഓഫീസർ നൽകിയ മൊഴിയിൽ പറയുന്നത്.

ഫാനിൽ നിന്നാണ് തീ പടർന്നതെന്നും സംഭവം നടക്കുന്നതിന് ഒരാഴ്ച മുമ്പ് ഫാൻ മാറ്റണമെന്നാവശ്യപ്പെട്ട് കുറിപ്പ് നൽകിയിരുന്നുവെന്നും അഡിഷണൽ പ്രോട്ടോക്കോൾ ഓഫീർ വിദഗ്ദ്ധ സമിതിക്ക് മൊഴി നൽകിയിട്ടുണ്ട്.