LiveTV

Live

Kerala

സ്വര്‍ണാഭരണങ്ങളിലെ വ്യത്യസ്തത തേടി ആഭരണപ്രേമികള്‍; പ്രൊഫഷണല്‍ ജ്വല്ലറി ഡിസൈനര്‍മാര്‍ക്ക് ഡിമാന്‍റ് കൂടുന്നു

ജ്വല്ലറി ഡിസൈന്‍ രംഗത്തെ പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്സ് നല്‍കുന്ന കേരളത്തിലെ ഏക വിദ്യാഭ്യാസസ്ഥാപനമാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആന്‍റ് ജ്വല്ലറി (ഐജിജെ).

സ്വര്‍ണാഭരണങ്ങളിലെ വ്യത്യസ്തത തേടി ആഭരണപ്രേമികള്‍; പ്രൊഫഷണല്‍ ജ്വല്ലറി ഡിസൈനര്‍മാര്‍ക്ക് ഡിമാന്‍റ് കൂടുന്നു

ഇന്ന് ഒരു വസ്തുവിന്‍റെ മൂല്യം നിര്‍ണയിക്കുന്നത് അതിന്‍റെ ഭംഗി ആണ്... ആ ഭംഗി അതിന് നല്‍കുന്നത് അതിന്‍റെ ഡിസൈന്‍ ആണ്.. മറ്റാരും ഇതുവരെ കാണാത്ത ഒന്ന് എന്ന് നമ്മള്‍ പറയുന്നത്, അത് നമുക്ക് വേണ്ടി മാത്രമായി ഡിസൈന്‍ ചെയ്യപ്പെടുമ്പോഴാണ്. അത് ഒരു വീടായാലും, ഒരു അലങ്കാരവസ്തുവായാലും, അണിയുന്ന വസ്ത്രമോ ആഭരണമോ മൈലാഞ്ചിയോ ആയാലും അതിന്‍റെ മൂല്യം നിര്‍ണയിക്കുന്നത് അതിന്‍റെ ഭംഗിയാണ്. ഫാഷന്‍ ഡിസൈനറായാലും ഇന്‍റീരിയര്‍ ഡിസൈനര്‍മാരായാലും ഇന്ന് ഡിമാന്‍റ് കൂടി വരുന്നത് അതുകൊണ്ടാണ്.

സ്വര്‍ണാഭരണങ്ങളിലെ വ്യത്യസ്തത തേടി ആഭരണപ്രേമികള്‍; പ്രൊഫഷണല്‍ ജ്വല്ലറി ഡിസൈനര്‍മാര്‍ക്ക് ഡിമാന്‍റ് കൂടുന്നു

അതിലും മികച്ച വരുമാനമുള്ള ഒരു കരിയറാണ് ഇന്ന് ജെം ആന്‍റ് ജൂവലറി ഡിസൈനര്‍മാരെ കാത്തിരിക്കുന്നത്. ചിത്രംവരയ്ക്കാനുള്ള കഴിവ് ജന്മസിദ്ധമായി ലഭിച്ച, ഒരല്‍പ്പം ഭാവനയുള്ള, പ്ലസ്ടു കഴിഞ്ഞ ഒരു വിദ്യാര്‍ത്ഥിക്ക് ഒരു പ്രൊഫഷണല്‍ ജ്വല്ലറി ഡിസൈനറാകാനുള്ള സാധ്യത ഇന്ന് ഏറെയാണ്. ജ്വല്ലറി ഡിസൈന്‍ രംഗത്തെ പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്സ് നല്‍കുന്ന കേരളത്തിലെ ഏക വിദ്യാഭ്യാസസ്ഥാപനമാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആന്‍റ് ജ്വല്ലറി (ഐജിജെ).

സ്വര്‍ണാഭരണങ്ങളിലെ വ്യത്യസ്തത തേടി ആഭരണപ്രേമികള്‍; പ്രൊഫഷണല്‍ ജ്വല്ലറി ഡിസൈനര്‍മാര്‍ക്ക് ഡിമാന്‍റ് കൂടുന്നു

ഓരോ വ്യക്തിയും വ്യത്യസ്തരാണ്. അവരണിയുന്ന ആഭരണത്തിലും ആ വ്യത്യസ്തത വേണമെന്ന് ആഗ്രഹിക്കുന്നവരാണ്. ധാരാളം ആഭരണങ്ങള്‍ അണിയാന്‍ ഇന്നത്തെ തലമുറയ്ക്ക് താത്പര്യമില്ല. കല്ല്യാണത്തിന് പോലും ഈ വെയിറ്റെല്ലാം ഇട്ട് നില്‍ക്കാന്‍ വയ്യെന്നാണ് അവരുടെ പക്ഷം. ആഭരണത്തിന്‍റെ ഡിസൈന്‍ മാത്രമാണ് അവര്‍ ശ്രദ്ധിക്കുന്നത്. കൂടാതെ തടിച്ചവര്‍, മെലിഞ്ഞവര്‍, വെളുത്തവര്‍, അങ്ങനെ ഓരോരുത്തരുടെയും ശരീരപ്രകൃതിയും വ്യത്യസ്തമാണ്. കഴുത്തിന് നീളം കുറഞ്ഞവര്‍, കുറുകിയ കഴുത്തുള്ളവര്‍ അങ്ങനെയങ്ങനെ കഴുത്തില്‍ പോലും ഈ വ്യത്യസ്തതയുണ്ട്. കൈകളും കൈവിരലുകളും കാലുകളും കാതും എല്ലാം ഇതുപോലെതന്നെ. ആഭരണപ്രേമികള്‍ സ്വര്‍ണാഭരണങ്ങളിലെ വ്യത്യസ്ത തേടി നടക്കുമ്പോള്‍, ലോകമെങ്ങുമുള്ള ജെം ആന്‍റ് ജൂവലറി മേഖലയില്‍ പ്രൊഫഷണല്‍ ജ്വല്ലറി ഡിസൈനര്‍മാര്‍ക്ക് ഡിമാന്‍റ് കൂടിവരികയാണ്. വ്യക്തികളുടെ താത്പര്യങ്ങള്‍ക്കും അഭിരുചികള്‍ക്കും ശരീരപ്രകൃതിക്കും അനുസരിച്ച് ആഭരണങ്ങളില്‍ ഈ വ്യത്യസ്തത കൊണ്ടുവരിക എന്നതാണ് ഒരു പ്രൊഫഷണല്‍ ജ്വല്ലറി ഡിസൈനറുടെ ജോലി.

സ്വര്‍ണാഭരണങ്ങളിലെ വ്യത്യസ്തത തേടി ആഭരണപ്രേമികള്‍; പ്രൊഫഷണല്‍ ജ്വല്ലറി ഡിസൈനര്‍മാര്‍ക്ക് ഡിമാന്‍റ് കൂടുന്നു

സ്വര്‍ണാഭരണങ്ങള്‍ ഡിസൈന്‍ ചെയ്യുന്നതിനായുള്ള സോഫ്റ്റ്‍വെയറുകളിലെല്ലാമുള്ള പരിശീലനവും പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ജ്വല്ലറി ഡിസൈനിംഗ് കോഴ്സിന്‍റെ പഠനകാലയളവില്‍ ലഭിക്കും. വെറും സ്വര്‍ണാഭരണ ഡിസൈനുകള്‍ മാത്രമല്ല, ഡയമണ്ട്, ജെംസ് ആഭരണങ്ങളുടെ ഡിസൈനിംഗും ഈ കോഴ്‍സിന്‍റെ ഭാഗമാണ്. അത്യാധുനിക മെഷീനറികളോടെയുള്ള ലാബുകള്‍, ഡിസൈനിംഗ് സ്റ്റുഡിയോ, ജെമ്മോളജി ലാബ്. കൂടെ, ഈ മേഖലയിലെ ലഭ്യമായ എല്ലാ പുസ്തകങ്ങളുമടങ്ങുന്ന ഒരു ലൈബ്രറിയും ഐജിജെ കോളേജ് കാമ്പസിന്‍റെ ഭാഗമാണ്. കേന്ദ്ര സ്കില്‍ മന്ത്രാലയത്തിന് കീഴിലുള്ള ജെം ആന്‍റ് സ്കില്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുമായി അഫിലിയേറ്റ് ചെയ്തിട്ടാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആന്‍റ് ജ്വല്ലറി തങ്ങളുടെ കരിക്കുലം തയ്യാറാക്കിയിരിക്കുന്നത്. പരീക്ഷകള്‍ നടത്തുന്നതും ജെം ആന്‍റ് സ്കില്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയാണ്. ഐജിജെയില്‍ നിന്ന് പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളില്‍ പലരും ഇന്ന് രാജ്യമെങ്ങുമുള്ള ജെം ആന്‍റ് ജൂവലറി മേഖലയിലെ ഉന്നത സ്ഥാപനങ്ങളില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലിക്ക് കയറിക്കഴിഞ്ഞു.