LiveTV

Live

Kerala

കോഴിക്കോട് മഹിളാ മാള്‍ അടച്ചു പൂട്ടിയ വിഷയം; രാഷ്ട്രീയായുധമാക്കാനൊരുങ്ങി കോണ്‍ഗ്രസ്

കോര്‍പ്പറേഷനും കുടുംബശ്രീക്കും മാളിന്‍റെ പേരില്‍ നടന്ന തട്ടിപ്പില്‍ ഉത്തരവാദിത്തമുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി

കോഴിക്കോട് മഹിളാ മാള്‍ അടച്ചു പൂട്ടിയ വിഷയം; രാഷ്ട്രീയായുധമാക്കാനൊരുങ്ങി കോണ്‍ഗ്രസ്

കോഴിക്കോട് മഹിളാ മാള്‍ അടച്ചു പൂട്ടിയ വിഷയം സര്‍ക്കാരിനെതിരായ രാഷ്ട്രീയായുധമാക്കാനൊരുങ്ങി കോണ്‍ഗ്രസ്. കോര്‍പ്പറേഷനും കുടുംബശ്രീക്കും മാളിന്‍റെ പേരില്‍ നടന്ന തട്ടിപ്പില്‍ ഉത്തരവാദിത്തമുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. സംഭവം വിജിലന്‍സ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള മഹിളാമാള്‍ അടച്ചു പൂട്ടുന്നത് വനിതാസംരംഭകരെ സാമ്പത്തിക പ്രതിസന്ധിയിലാക്കി.ഇവര്‍ മാളിനു മുന്നില്‍ സമരവും തുടങ്ങി. ഇതോടെയാണ് ഈ വിഷയം ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. കോഴിക്കോടെത്തിയ രമേശ് ചെന്നിത്തല സമരക്കാരുമായി ചര്‍ച്ച നടത്തി. മാളിന്‍റെ പേരില്‍ തട്ടിപ്പ് നടന്നതായി അദ്ദേഹം ആരോപിച്ചു.

ലോക് ഡൌണ്‍ കാലത്ത് പൂട്ടിയ മഹിളാ മാള്‍ പിന്നെ തുറന്നിട്ടില്ല. ലക്ഷങ്ങള്‍ മുടക്കി കടമുറികളെടുത്ത് കച്ചവടം തുടങ്ങിയ വനിതകള്‍ ഭൂരിഭാഗവും വലിയ കടക്കെണിയിലാണ്. മാളിന്‍റെ കാര്യത്തില്‍ ഉത്തരവാദിത്തങ്ങളൊന്നുമില്ലെന്നാണ് കോര്‍പ്പറേഷന്‍റെ വിശദീകരണം.വാടകക്കുടിശിക വരുത്തിയതാണ് മാള്‌ പൂട്ടാന്‍ കാരണമെന്ന് കുടുംബശ്രീയും പറയുന്നു.