LiveTV

Live

Kerala

"തരൂരിനോട് വ്യക്തിപരമായ വിരോധമല്ല. രാഷ്ട്രീയമായ സംവാദം മാത്രം"; ഖേദം പ്രകടിപ്പിച്ച് കൊടിക്കുന്നില്‍ സുരേഷ്എം.പി

"തന്‍റെ വാക്കുകള്‍ തരൂരിനെ വേദനിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു, തരൂരിനോട് വ്യക്തിപരമായ വിരോധമല്ല"

"തരൂരിനോട് വ്യക്തിപരമായ വിരോധമല്ല. രാഷ്ട്രീയമായ സംവാദം മാത്രം"; ഖേദം പ്രകടിപ്പിച്ച് കൊടിക്കുന്നില്‍ സുരേഷ്എം.പി

ശശി തരൂരിനെതിരായി പരാമര്‍‌ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കൊടിക്കുന്നില്‍ സുരേഷ് എം.പി. തന്‍റെ വാക്കുകള്‍ തരൂരിനെ വേദനിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു, തരൂരിനോട് വ്യക്തിപരമായ വിരോധമല്ല. രാഷ്ട്രീയമായ സംവാദം മാത്രമാണ് ഉണ്ടായത്. പാർട്ടി ഒറ്റകെട്ടായി മുന്നോട്ട് പോകേണ്ട സമയമാണ് ഇത്, ശശി തരൂരിന്‍റെ സഹപ്രവർത്തകൻ എന്ന നിലയില്‍ അഭിമാനിക്കുന്നുവെന്നും കൊടിക്കുന്നില്‍ പറഞ്ഞു.

ഇന്നലെയാണ് ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കൊടിക്കുന്നില്‍ സുരേഷ് രംഗത്തെത്തിയത്. ശശി തരൂര്‍ ഗസ്റ്റ് ആര്‍ടിസ്റ്റാണ്. പാര്‍ട്ടിയുടെ അതിര്‍വരമ്പുകള്‍ തരൂരിനറിയില്ല. തരൂര്‍ രാഷ്ട്രീയക്കാരനല്ലെന്നും കൊടിക്കുന്നില്‍ പറഞ്ഞിരുന്നു