LiveTV

Live

Kerala

സംസ്ഥാനത്ത് ഇന്ന് അഞ്ച് കോവിഡ് മരണം

ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലുള്ളവരാണ് മരിച്ചത്

സംസ്ഥാനത്ത് ഇന്ന് അഞ്ച് കോവിഡ് മരണം

സംസ്ഥാനത്ത് ഇന്ന് അഞ്ച് കോവിഡ് മരണം. കണ്ണൂരിൽ കോവിഡ് ചികിത്സയിലിരുന്ന 84 കാരി മരിച്ചു. തളിപ്പറമ്പ് സ്വദേശിനി യശോദ ആണ് മരിച്ചത്. പരിയാരത്തെ കണ്ണൂർ ഗവണ്‍മെന്‍റ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ആന്‍റിജൻ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. വാർധക്യ സഹജമായ നിരവധി അസുഖങ്ങൾ ഉണ്ടായിരുന്നു.

പത്തനംതിട്ടയിലാണ് ഒരു കോവിഡ് മരണം ഉണ്ടായിരിക്കുന്നത്. കരുണാകരൻ ആണ് മരിച്ചത്. 67 വയസ്സായിരുന്നു. വാഴമുട്ടം സ്വദേശിയാണ്. കരൾ സംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നു.

ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ചെങ്ങന്നൂര്‍ കല്ലിശ്ശേരി അറേപ്പുറത്ത് സ്വദേശി ജയ്‍മോനും ‌എടത്വാ സ്വദേശി ഔസേഫ് ‌വര്‍ഗീസും കോവിഡ് ബാധിച്ച് മരിച്ചു. ജയ്മോന് 64 വയസ്സായിരുന്നു. ഔസേഫ് ‌വര്‍ഗീസിന് 72 വയസ്സായിരുന്നു. സമ്പർക്കത്തിലൂടെയാണ് ജയ്‍മോന് രോഗം ബാധിച്ചത്. ശ്വാസ തടസ്സമടക്കള്ള അസുഖങ്ങൾക്ക് വർഷങ്ങളായി ചികിത്സയിലായിരുന്നു.

ജയ്‍മോന്‍
ജയ്‍മോന്‍

ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന കാമാക്ഷി സ്വദേശി ദാമോദരനും കോവിഡ് ബാധിച്ച് മരിച്ചു. 80 വയസ്സായിരുന്നു. ഹൃദ്രോഗി ആയിരുന്നു.

ദാമോദരന്‍
ദാമോദരന്‍