LiveTV

Live

Kerala

ഓണക്കിറ്റിലെ ശര്‍ക്കരയില്‍ പാറ്റയുടെ അവശിഷ്ടം

സംഭവത്തെ കുറിച്ച് ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണമാരംഭിച്ചു.

ഓണക്കിറ്റിലെ ശര്‍ക്കരയില്‍ പാറ്റയുടെ അവശിഷ്ടം

റേഷൻ കടയിൽ ഓണക്കിറ്റിനൊപ്പം ലഭിച്ച ശർക്കരയിൽ പാറ്റയുടെ അവശിഷ്ടം. കോഴിക്കോട് കുരുവട്ടൂരിലെ റേഷന്‍ കടയില്‍ നിന്നും വിതരണം ചെയ്ത കിറ്റിലെ ശര്‍ക്കരയിലാണ് പാറ്റയുടെ അവശിഷ്ടം കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണമാരംഭിച്ചു.

പോലൂർ സ്വദേശി രാധാകൃഷ്ണൻ മാരാർക്കാണ് ശർക്കരയിൽ നിന്നും പാറ്റയുടെ അവശിഷ്ടം ലഭിച്ചത്. കുഞ്ഞിന് കൊടുക്കാന്‍ ഭക്ഷണം ഉണ്ടാക്കനായി ഓണക്കിറ്റിലെ ശർക്കര എടുത്തപ്പോൾ നിറവ്യത്യാസം ശ്രദ്ധയിൽ പെട്ടു. സൂഷ്മമായി പരിശോധിച്ചപ്പോളാണ് പാറ്റയുടെ അവശിഷ്ടം കണ്ടെത്തിയത്. തുടർന്ന് ഭക്ഷ്യ സുരക്ഷ വിഭാഗത്തെ വിവരമറിയിക്കുകയായിരുന്നു.

സംഭവത്തിൽ പ്രതിഷേഝിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ റേഷന്‍ കടയിലേക്ക് മാര്‍ച്ച് നടത്തി. മണ്ഡലം പ്രസിഡന്റ്‌ ടി.കെ റിയാസിന്റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. നേരത്തെ ജില്ലയിൽ രണ്ടിടത്തു വിതരണം ചെയ്ത ഓണക്കിറ്റിനൊപ്പമുള്ള ശർക്കരയിൽ നിന്നും നിരോധിത പുകയില ഉല്പന്നത്തിന്റെ പാക്കറ്റുകൾ കണ്ടെത്തിയിരുന്നു.