LiveTV

Live

Kerala

പ്രതികള്‍ക്ക് ഫ്ലാറ്റെടുത്ത് നല്‍കിയത് ശിവശങ്കറുടെ ആവശ്യപ്രകാരമെന്ന് അരുണ്‍ ബാലചന്ദ്രന്‍

പ്രതികളെ പരിചയമുണ്ടായിരുന്നു. ശിവശങ്കർ പ്രതികളുടെ ഫ്ലാറ്റിൽ പോയിട്ടുണ്ടെന്നും അരുണ്‍ ബാലചന്ദ്രന്‍ കസ്റ്റംസിന് മൊഴി നല്‍കി

പ്രതികള്‍ക്ക് ഫ്ലാറ്റെടുത്ത് നല്‍കിയത് ശിവശങ്കറുടെ ആവശ്യപ്രകാരമെന്ന് അരുണ്‍ ബാലചന്ദ്രന്‍

സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ഫ്ലാറ്റ് എടുത്ത് നല്‍കിയിത് ശിവശങ്കര്‍ ആവശ്യപ്പെട്ടത് പ്രകാരമാണെന്ന് മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെല്ലോ അരുണ്‍ ബാലചന്ദ്രന്‍. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ പ്രതികളുടെ ഫ്ലാറ്റില്‍ പോയിട്ടുണ്ടെന്നും അരുണ്‍ ബാലചന്ദ്രന്‍ കംസ്റ്റംസിന് മൊഴി നല്‍കി.


പ്രതികള്‍ക്ക് വേണ്ടി ഫ്ലാറ്റ് ബുക്ക് ചെയ്തത് ഐടി വകുപ്പ് ഉദ്യോഗസ്ഥന്‍; ശിവശങ്കറിന്‍റെ നിര്‍ദേശ പ്രകാരമെന്ന് അരുണ്‍ ബാലചന്ദ്രന്‍
Also Read

പ്രതികള്‍ക്ക് വേണ്ടി ഫ്ലാറ്റ് ബുക്ക് ചെയ്തത് ഐടി വകുപ്പ് ഉദ്യോഗസ്ഥന്‍; ശിവശങ്കറിന്‍റെ നിര്‍ദേശ പ്രകാരമെന്ന് അരുണ്‍ ബാലചന്ദ്രന്‍

സ്വര്‍ണക്കത്ത് കേസിലെ പ്രതികള്‍ക്ക് ഫ്ലാറ്റ് എടുത്തതുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെല്ലോ അരുണ്‍ ബാലചന്ദ്രനെ കസ്റ്റംസ് ചോദ്യം ചെയ്തത്. ഇന്നലെ ആഞ്ച് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിലാണ് ഫ്ലാറ്റ് എടുത്ത് നല്‍കിയത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്‍റെ നിര്‍ദേശ പ്രകാരമാണെന്ന് അരുണ്‍ ബാലചന്ദ്രന്‍ മൊഴി നല്‍കിയത്. സെക്രട്ടറിയേറ്റിന് സമീപത്തെ ഫ്ലാറ്റില്‍ വെച്ചാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന , സരിത്ത്, സന്ദീപ് എന്നിവര്‍ ഗൂഢാലോചന നടത്തിയതെന്ന് കസ്റ്റംസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് ഇന്നലെ അരുണ്‍ ബാലചന്ദ്രനെ ചോദ്യം ചെയ്തത്.

പ്രതികളെ നേരത്തെ പരിചയമുണ്ടായിരുന്നുവെന്നും ശിവശങ്കര്‍ പ്രതികളുടെ ഫ്ലാറ്റില്‍ പോയിട്ടുണ്ടെന്നും അരുണ്‍ ബാലചന്ദ്രന്‍ കസ്റ്റംസിന് മൊഴി നല്‍കിയിട്ടുണ്ട്. പ്രതികളുമായി അരുണിനുണ്ടായ സൌഹൃദത്തിന്‍റെ അടിസ്ഥാനമെന്താണെന്നും കസ്റ്റംസ് ഇന്നലെ വിശദമായി ചോദിച്ചറിഞ്ഞിട്ടുണ്ട്. മറ്റ് പ്രതികളുടെ മൊഴികളുമായി ഒത്തു നോക്കിയതിന് ശേഷം ഇന്നലെ നല്‍കിയ മൊഴികളില്‍ പൊരുത്തകോടുണ്ടെങ്കില്‍ അരുണ്‍ ബാലചന്ദ്രനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കും.