LiveTV

Live

Kerala

മൂന്നുവര്‍ഷം മുമ്പ് മരിച്ച പൊന്നന്, ലോക്ക്ഡൌണില്‍ 56 ദിവസം സാമൂഹ്യഅടുക്കളയില്‍ നിന്ന് ഭക്ഷണം!

ലോക്ഡൗൺ കാലത്ത് പ്രവർത്തിച്ച സാമൂഹ്യ അടുക്കളയുടെ പേരിൽ തട്ടിപ്പ് നടത്തിയതായി ആരോപണം.

മൂന്നുവര്‍ഷം മുമ്പ് മരിച്ച പൊന്നന്, ലോക്ക്ഡൌണില്‍ 56 ദിവസം സാമൂഹ്യഅടുക്കളയില്‍ നിന്ന് ഭക്ഷണം!

ലോക്ഡൗൺ കാലത്ത് പ്രവർത്തിച്ച സാമൂഹ്യ അടുക്കളയുടെ പേരിൽ തട്ടിപ്പ് നടത്തിയതായി ആരോപണം. പാലക്കാട് നെന്മാറ പഞ്ചായത്തില്‍ നേരത്തെ മരിച്ച വ്യക്തിക്ക് 56 ദിവസം ഭക്ഷണം നൽകിയതായി വിവരവകാശ നിയമപ്രകാരം മറുപടി ലഭിച്ചു. 2

017 ഏപ്രിൽ 8 നാണ് നെന്മാറ പാടത്തെ പൊന്നൻ മരിച്ചത്. എന്നാൽ 56 ദിവസം അദ്ദേഹത്തിന് സാമൂഹ്യ അടുക്കളയിൽ നിന്നും ഭക്ഷണം നൽകി എന്നാണ് വിവരവകാശ നിയമപ്രകാരം പഞ്ചായത്ത് പറയുന്നത്. 3 വർഷം മുൻമ്പ് മരിച്ച സഹോദരന് എങ്ങനെ ഭക്ഷണം നൽകി എന്നത് പൊന്നന്‍റെ സഹോദരൻ കുഞ്ചുവിന് മനസിലാക്കുന്നില്ല.

സാമൂഹിക അടുക്കളയുടെ പേരിൽ അഴിമതി നടന്നൂ എന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. തെരുവിൽ ഉൾപ്പടെ കഴിഞ്ഞവർക്കാണ് സാമൂഹ്യ അടുക്കളയിൽ നിന്നും ഭക്ഷണം നൽകിയതെന്നും ആരുടെയും രേഖകൾ വാങ്ങിയല്ല ഭക്ഷണം നൽകിയതെന്നും നെന്മാറ പഞ്ചായത്ത് പ്രസിഡൻറ് കെ. പ്രേമൻ പറഞ്ഞു.