LiveTV

Live

Kerala

'ശശി തരൂര്‍ ഗസ്റ്റ് ആര്‍ടിസ്റ്റ്, പാര്‍ട്ടിയുടെ അതിര്‍വരമ്പ് ലംഘിക്കുന്നു': കൊടിക്കുന്നില്‍ സുരേഷ്

തരൂര്‍ രാഷ്ട്രീയക്കാരനല്ലെന്നും കൊടിക്കുന്നില്‍ പറഞ്ഞു

'ശശി തരൂര്‍ ഗസ്റ്റ് ആര്‍ടിസ്റ്റ്, പാര്‍ട്ടിയുടെ അതിര്‍വരമ്പ് ലംഘിക്കുന്നു': കൊടിക്കുന്നില്‍ സുരേഷ്

ശശി തരൂര്‍ എംപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കൊടിക്കുന്നില്‍ സുരേഷ് എംപി. ശശി തരൂര്‍ ഗസ്റ്റ് ആര്‍ടിസ്റ്റാണ്. പാര്‍ട്ടിയുടെ അതിര്‍വരമ്പുകള്‍ തരൂരിനറിയില്ല. തരൂര്‍ രാഷ്ട്രീയക്കാരനല്ലെന്നും കൊടിക്കുന്നില്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ സമഗ്ര മാറ്റം ആവശ്യപ്പെട്ട് രംഗത്ത് വന്ന 23 മുതിര്‍ന്ന നേതാക്കളില്‍ ശശി തരൂരുമുണ്ടായിരുന്നു. മാത്രമല്ല തിരുവനന്തപുരം വിമാനത്താവള വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടിന് വിരുദ്ധമായി മോദി സര്‍ക്കാറിന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്യുകയുമുണ്ടായി. ഇതോടെയാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയത്.

തരൂർ പറയേണ്ട കാര്യങ്ങൾ പാർട്ടി വേദിയിൽ പറയണമെന്ന് മുല്ലപ്പള്ളി മുന്നറിയിപ്പ് നല്‍കി. കോവിഡിന് ശേഷം തരൂരിനെ തിരുവനന്തപുരത്ത് കണ്ടിട്ടില്ല. തരൂര്‍ പലപ്പോഴും ഡൽഹിയിലാണ്. ഉള്‍പാര്‍ട്ടി ജനാധിപത്യം അനുവദിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എപ്പോള്‍ കാണണമെന്ന് പറഞ്ഞാലും ശശി തരൂരിന് അതിന് അവസരം നല്‍കുന്ന നിലപാടാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും സ്വീകരിക്കാറുള്ളതെന്നും മുല്ലപ്പളളി കൂട്ടിച്ചേര്‍ത്തു.

ശശി തരൂരിനെതിരെ പരിഹാസവുമായി കെ മുരളീധരന്‍ എംപിയും രംഗത്തുവന്നിരുന്നു. വിശ്വ പൌരനാണ് തരൂര്‍. തരൂരിനെ കുറിച്ച് അഭിപ്രായം പറയാനില്ല. തിരുവനന്തപുരം വിമാന താവള വിഷയം അദ്ദേഹത്തോട് തന്നെ നേരിട്ട് ചോദിക്കണം. തങ്ങള്‍ സാധാരണ പൌരന്മാരാണെന്നും കെ മുരളീധരന്‍ പറഞ്ഞു.

എന്നാല്‍ കോണ്‍ഗ്രസിലെ വിഷയം പരിശോധിക്കാമെന്ന് അധ്യക്ഷ പറഞ്ഞതിനാല്‍ ചർച്ചകള്‍ അവസാനിപ്പിച്ച് പാർട്ടിയുടെ നന്മക്കായി ഒന്നിച്ച് നീങ്ങാം എന്നാണ് ശശി തരൂര്‍ ഏറ്റവും ഒടുവിലായി ട്വീറ്റ് ചെയ്തത്.