LiveTV

Live

Kerala

അനില്‍ നമ്പ്യാരെ കേന്ദ്ര ഏജന്‍സി ചോദ്യംചെയ്തത് അന്വേഷണം നിഷ്പക്ഷമെന്നതിന്‍റെ തെളിവെന്ന് കെ സുരേന്ദ്രന്‍

ജനം ടിവിയുടെ ഉടമസ്ഥാവകാശവുമായി ബിജെപിക്ക് ഒരു ബന്ധമില്ലെന്നാണ് താന്‍ ഇന്നലെ പറഞ്ഞതെന്നും സുരേന്ദ്രന്‍

അനില്‍ നമ്പ്യാരെ കേന്ദ്ര ഏജന്‍സി ചോദ്യംചെയ്തത് അന്വേഷണം നിഷ്പക്ഷമെന്നതിന്‍റെ തെളിവെന്ന് കെ സുരേന്ദ്രന്‍

സ്വര്‍ണക്കടത്ത് കേസില്‍ നിഷ്പക്ഷവും നീതിപൂര്‍വ്വകവുമായ അന്വേഷണമാണ് കേന്ദ്ര ഏജന്‍സി നടത്തുന്നത് എന്നാണ് ജനം ടിവിയിലെ മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാരെ ചോദ്യംചെയ്തതിലൂടെ വ്യക്തമാകുന്നതെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. അനില്‍ നമ്പ്യാര്‍ക്കെതിരെയുള്ളത് കസ്റ്റംസിന്‍റെ കണ്ടെത്തല്‍ അല്ല. പ്രതികളുടെ മൊഴികളാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

സ്വപ്നയുമായിട്ടുള്ള ടെലിഫോണ്‍ ബന്ധത്തിന്‍റെ അടിസ്ഥാനത്തില്‍ പോലും വിശദമായ പരിശോധന നടത്തുന്നത് പോസിറ്റീവായാണ് കാണുന്നത്. കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യമാണിത്. കേരളത്തില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടവരോ ഭരിക്കുന്ന പാര്‍ട്ടിയെ അനുകൂലിക്കുന്നവരോ അന്വേഷണത്തിന് മുന്‍പില്‍ വരാറില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ജനം ടിവിയുടെ ഉടമസ്ഥാവകാശവുമായി ബിജെപിക്ക് ഒരു ബന്ധമില്ലെന്നാണ് താന്‍ ഇന്നലെ പറഞ്ഞതെന്നും സുരേന്ദ്രന്‍ വിശദീകരിച്ചു. എന്നാല്‍ ജനം ടിവിയുമായി ബിജെപിക്ക് ആത്മബന്ധമുണ്ടെന്ന് എല്ലാവര്‍ക്കും അറിയുന്നതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.