LiveTV

Live

Kerala

ആലുവയില്‍ നിര്‍ത്തിയിട്ട കാര്‍ കത്തി നശിച്ചു

മറ്റ് വാഹനങ്ങളിലേക്ക് തീ പടരും മുമ്പേ ഫയർഫോഴ്സെത്തി അണച്ചു

ആലുവയില്‍ നിര്‍ത്തിയിട്ട കാര്‍ കത്തി നശിച്ചു

ആലുവയില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തി നശിച്ചു. റോഡിൽ പാർക്ക് ചെയ്തിരുന്ന മറ്റ് വാഹനങ്ങളിലേക്ക് തീ പടരും മുമ്പേ ഫയർഫോഴ്സെത്തി അണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് വാഹനത്തിന്‍റെ ഉടമ മീഡിയവണിനോട് പ്രതികരിച്ചു.

നാട്ടുകാരുടെ സമയോചിത ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്. കാറിന് തീ പിടിച്ചത് കണ്ടപ്പോള്‍ തന്നെ ഫയര്‍ ഫോഴ്സിനെ വിവരം അറിയിച്ചു. സമീപത്തെ കെട്ടിടങ്ങളിലേക്കും വാഹനങ്ങളിലേക്കും തീ പടരുന്നത് ഒഴിവാക്കാനായി.