LiveTV

Live

Kerala

തനിക്കെതിരെ ഉയരുന്നത് കള്ളക്കഥകളും കുപ്രചരണങ്ങളുമാണ്, സത്യം പുറത്തു വരും; അനിൽ നമ്പ്യാർ

സംശയങ്ങള്‍ അവസാനിക്കും വരെ ജനം ടിവിയില്‍ നിന്ന് മാറി നില്‍ക്കുന്നുവെന്നും അനില്‍ നമ്പ്യാര്‍ ഫേസ്ബുക്കില്‍ കുറിച്ചു

തനിക്കെതിരെ ഉയരുന്നത് കള്ളക്കഥകളും കുപ്രചരണങ്ങളുമാണ്, സത്യം പുറത്തു വരും; അനിൽ നമ്പ്യാർ

സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്‌നയ്ക്ക് ഉപദേശം നല്‍കിയിട്ടില്ലെന്ന് ജനം ടിവി കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍. സംശയങ്ങള്‍ അവസാനിക്കും വരെ ജനം ടിവിയില്‍ നിന്ന് മാറി നില്‍ക്കുന്നുവെന്നും അനില്‍ നമ്പ്യാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

തനിക്കെതിരെ ഉയരുന്നത് കള്ളക്കഥകളും കുപ്രചരണങ്ങളുമാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ സ്വപ്നയെ വിളിച്ചത് ഒരു തവണ മാത്രം. അധികം വൈകാതെ സത്യം പുറത്തു വരുമെന്നും അതു വരെ ജനം ടിവിയിൽ നിന്നും മാറി നിൽക്കുകയാണെന്നും അനിൽ നമ്പ്യാർ പോസ്റ്റിലൂടെ അറിയിച്ചു.

സ്വര്‍ണക്കടത്ത് കേസില്‍ ജനം ടിവി കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ക്കെതിരായ സ്വപ്ന സുരേഷിന്‍റെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത് വന്നിരുന്നു. ബിജെപിയെ സഹായിക്കാന്‍ ഇടപെടണമെന്ന് അനില്‍ നമ്പ്യാര്‍ ആവശ്യപ്പെട്ടെന്ന് സ്വപ്ന മൊഴി നല്‍കി. യു.എ.ഇ കോണ്‍സുലേറ്റിന്‍റെ സഹായം ഉറപ്പാക്കണമെന്നാണ് ആവശ്യപ്പെട്ടതെന്നും സ്വപ്ന കസ്റ്റംസ് ചോദ്യംചെയ്യലില്‍ പറഞ്ഞു.

കഴിഞ്ഞ കുറെ മണിക്കൂറുകളായി വെറുമൊരു കാഴ്ചക്കാരനായിരിക്കുക യായിരുന്നു ഞാൻ. ഓണം ഷൂട്ടിംഗിൻ്റെ തിരക്കുമായി ബന്ധപ്പെട്ട്...

Posted by ANIL NAMBIAR on Friday, August 28, 2020