LiveTV

Live

Kerala

വോട്ടര്‍ പട്ടികക്ക് മുമ്പേ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കിഴക്കമ്പലം ട്വന്‍റി -20

രാഷ്ട്രീയ പാർട്ടികളെയും മുന്നണികളെയും ഞെട്ടിച്ചായിരുന്നു കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ കിഴക്കമ്പലത്ത് പത്തൊന്‍പതില്‍ പതിനേഴ് സീറ്റും നേടി ട്വന്‍റി -20 പഞ്ചായത്ത് ഭരണത്തിലേറിയത്

വോട്ടര്‍ പട്ടികക്ക് മുമ്പേ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കിഴക്കമ്പലം ട്വന്‍റി -20

കേരളം തദ്ദേശ തെരഞ്ഞെടുപ്പിനൊരുങ്ങുകയാണ്. തെരഞ്ഞെടുപ്പിനുളള വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുന്‍പേ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ് എറണാകുളം കിഴക്കമ്പലത്തെ ട്വന്‍റി -20 ജനകീയ കൂട്ടായ്മ. ഫേസ്ബുക്ക് വഴി ഇതിനോടകം പ്രചാരണവും ആരംഭിച്ചുകഴിഞ്ഞു.

രാഷ്ട്രീയ പാർട്ടികളെയും മുന്നണികളെയും ഞെട്ടിച്ചായിരുന്നു കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ കിഴക്കമ്പലത്ത് പത്തൊന്‍പതില്‍ പതിനേഴ് സീറ്റും നേടി ട്വന്‍റി -20 പഞ്ചായത്ത് ഭരണത്തിലേറിയത്. ഇതോടെ കൂട്ടായ്മ കൂടുതല്‍ ജനകീയമായി. ഈ ആത്മവിശ്വാസമാണ് ഇക്കുറി പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ട്വന്‍റി -ട്വന്‍റിക്കുളള മുതല്‍ക്കൂട്ട്. ഭരണ സമിതിയിലെ മൂന്ന് പേർക്ക് മാത്രമാണ് ഇത്തവണ മത്സരിക്കാൻ അവസരം നൽകിയിട്ടുള്ളത്. പഞ്ചായത്തിന്‍റെ ഭരണ നേട്ടങ്ങള്‍ അനുകൂലമാകുമെന്നാണ് ട്വന്‍റി -ട്വന്‍റിയുടെ കണക്കുകൂട്ടല്‍.

കോവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ ഓണ്‍ലൈന്‍ പ്രചാരണമാകും ശക്തമാക്കുക. ഇതിനോടകം ഫേസ്ബുക്ക് വഴി പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. സമീപ പഞ്ചായത്തുകളിലും മത്സരിക്കുന്ന കാര്യവും ട്വന്‍റി- 20 കൂട്ടായ്മയുടെ പരിഗണനയിലുണ്ട്.