LiveTV

Live

Kerala

ലാവലിന്‍ അഴിമതി കേസ് പുതിയ ബെഞ്ചിലേക്ക്

ഇതുവരെ ഹരജി പരിഗണിച്ചിരുന്നത് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ചായിരുന്നു

ലാവലിന്‍ അഴിമതി കേസ് പുതിയ ബെഞ്ചിലേക്ക്

സുപ്രീംകോടതി ലാവ്‍ലിന്‍ കേസ് പുതിയ ബെഞ്ചിലേക്ക് മാറ്റി. യു.യു ലളിത്, വിനീത് ശരണ്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുക. ഈ ബെഞ്ച് തിങ്കളാഴ്ച കേസ് പരിഗണിക്കും. ഇതുവരെ ഹരജി പരിഗണിച്ചിരുന്നത് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ചായിരുന്നു.

പുതിയ ബെഞ്ചിലേക്ക് ഹര്‍ജികള്‍ മാറ്റാനുള്ള കാരണം വ്യക്തമല്ല. ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ നേരത്തെ കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ആ വിധി ചോദ്യംചെയ്ത് സി.ബി.ഐ നല്‍കിയ അപ്പീലും വിചാരണ നേരിടണം എന്ന ഉത്തരവിനെതിരെ കസ്തൂരി രങ്ക അയ്യര്‍ ഉള്‍പ്പടെയുള്ളവര്‍ നല്‍കിയ അപ്പീലുകളും സുപ്രീം കോടതിയുടെ പരിഗണനയില്‍ ഉണ്ട്.