LiveTV

Live

Kerala

റെഡ് ക്രസന്‍റും ലൈഫ് മിഷനും തമ്മില്‍ കരാറുണ്ടാക്കാന്‍ കേന്ദ്രാനുമതിവേണ്ടെന്ന് മുഖ്യമന്ത്രി

വടക്കാഞ്ചേരിയിലെ ലൈഫ് പദ്ധതി നടപ്പാക്കാന്‍ റെഡ് ക്രസന്‍റുമായി കരാര്‍ ഒപ്പിടുന്നതിന് കേന്ദ്രത്തിന്റെ അനുമതി വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

റെഡ് ക്രസന്‍റും ലൈഫ് മിഷനും തമ്മില്‍ കരാറുണ്ടാക്കാന്‍ കേന്ദ്രാനുമതിവേണ്ടെന്ന് മുഖ്യമന്ത്രി

വടക്കാഞ്ചേരിയിലെ ലൈഫ് പദ്ധതി നടപ്പാക്കാന്‍ റെഡ് ക്രസന്‍റുമായി കരാര്‍ ഒപ്പിടുന്നതിന് കേന്ദ്രത്തിന്റെ അനുമതി വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ കേന്ദ്രസര്‍ക്കാരിനെ ഇക്കാര്യം അറിയിക്കണം. പദ്ധതിക്ക് എല്ലാ അനുമതിയും നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

യുഎഇ റെഡ് ക്രെസന്റുമായി കരാര്‍ ഒപ്പിട്ടത്‌ കേന്ദ്രത്തിന്റെ അനുമതി തേടാതെയാണെന്നും ഇക്കാര്യത്തില്‍ സംസ്ഥാനത്തിന് വീഴ്ച സംഭവിച്ചുവെന്നും വിദേശകാര്യ സെക്രട്ടറി വികാസ് സ്വരൂപ് പാര്‍ലമെന്ററി സമിതിയെ അറിയിച്ചകാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇതേപ്പറ്റി കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അത് ഇനിയും അറിയിക്കാമല്ലോ എന്നായിരുന്നു മറുപടി.

അതേസമയം വടക്കാഞ്ചേരിയിലെ പദ്ധതിയുമായി ബന്ധപ്പട്ടെ വിവാദങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി പറയാന്‍ തയ്യാറായിരുന്നെങ്കിലും ബഹളം വെച്ചും തെറി പറഞ്ഞും പ്രതിപക്ഷം തടസ്സപ്പെടുത്തുകയായിരിന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.