LiveTV

Live

Kerala

ആയുധങ്ങളുമായി പോയ കരസേനയുടെ ട്രക്ക് കൊച്ചിയിൽ അപകടത്തിൽപെട്ടു

തേവര -കുണ്ടന്നൂർ പാലത്തിൽ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു

ആയുധങ്ങളുമായി പോയ കരസേനയുടെ ട്രക്ക് കൊച്ചിയിൽ അപകടത്തിൽപെട്ടു

ആയുധങ്ങളുമായി ജബൽപൂരിലേക്ക് പോയ കരസേനയുടെ ട്രക്ക് കൊച്ചിയിൽ അപകടത്തിൽപെട്ടു. തേവര -കുണ്ടന്നൂർ പാലത്തിൽ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്നലെ അർധരാത്രിയാണ് സംഭവം. അപകടത്തിൽ കാർ ഡ്രൈവർക്ക് പരിക്കേറ്റു. സേനാംഗങ്ങൾക്കാര്‍ക്കും പരിക്കില്ല. കപ്പൽമാർഗം കൊച്ചിയിൽ എത്തിയ ആയുധങ്ങൾ ജബൽപൂരിലെ ആയുധ സംഭരണ ശാലയിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു അപകടം.