LiveTV

Live

Kerala

പോപുലർ ഫ്രണ്ട്​​ പ്രവർത്തകനെ പൊലീസ്​ മർദിച്ചെന്ന്​ ​പരാതി

എന്നാല്‍ മതസ്​പർധ വളർത്തുന്ന വ്യാജവാർത്ത പ്രചരിപ്പിച്ചതിന്​ അബ്ദുറഹിമാനെതിരെ ടൗൺ നോർത്ത്​ പൊലീസ്​ കേസെടുത്തു.

പോപുലർ ഫ്രണ്ട്​​ പ്രവർത്തകനെ പൊലീസ്​ മർദിച്ചെന്ന്​ ​പരാതി

പോപുലർ ഫ്രണ്ട്​​ പ്രവർത്തകനെ ​ടൗൺ നോർത്ത്​ പൊലീസ് ക്രൂരമായി​ മർദിച്ചെന്ന്​ ​പരാതി. കൽപാത്തി ശങ്കുവാരമേട്​ സ്വദേശി അബ്​ദുറഹിമാനെ പാലക്കാട്ടെ​​ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി​ ആവശ്യപ്പെട്ട്​ എസ്​.ഡി.പി.​ഐ മുനിസിപ്പൽ കമ്മിറ്റി പൊലീസ്​ സ്​റ്റേഷനിലേക്ക്​ മാർച്ച്​ നടത്തി.

അയോധ്യ പൂജ സംബന്ധിച്ച ഫേസ്​ബുക്ക്​ പോസ്​റ്റിലെ​ കമൻറുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന്​ ഓട്ടോ ഡ്രൈവറെ മർദിച്ച കേസിൽ അബൂബക്കറി​ന്‍റെ ജ്യേഷ്ഠൻ മുഹമ്മദ്​ ബിലാലിനെ കഴിഞ്ഞ ദിവസം അറസ്​റ്റ്​ ചെയ്​തിരുന്നു. ഇൌ കേസുമായി ബന്ധപ്പെട്ട്​ ചോദ്യം ചെയ്യാൻ വിളിപ്പിച്ചാണ്​ പൊലീസ്​ അബ്​ദുറഹിമാനെ മർദിച്ചതെന്ന്​ എസ്​.ഡി.പി.​ഐ നേതാക്കൾ ആരോപിച്ചു. സംഭവത്തിൽ ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി.

എന്നാല്‍ മതസ്​പർധ വളർത്തുന്ന വ്യാജവാർത്ത പ്രചരിപ്പിച്ചതിന്​ അബ്ദുറഹിമാനെതിരെ ടൗൺ നോർത്ത്​ പൊലീസ്​ കേസെടുത്തു. പൊലീസ്​ സ്​റ്റേഷൻ മാർച്ച്​ നടത്തിയ എസ്​.ഡി.പി.​ഐ പ്രവർത്തകർക്കെതിരെയും കേസ്​ രജിസ്​റ്റർ ചെയ്​തു. മാർഗതടസ്സം സൃഷ്​ടിച്ചതിനാണ്​ കേസ്​.