LiveTV

Live

Kerala

വയനാട് സാമൂഹ്യനീതി വകുപ്പിന്റെ ഓഫീസില്‍ തീപിടിത്തം: കമ്പ്യൂട്ടറും ഫയലുകളും കത്തിനശിച്ചു

ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടിത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം.

വയനാട് സാമൂഹ്യനീതി വകുപ്പിന്റെ ഓഫീസില്‍ തീപിടിത്തം: കമ്പ്യൂട്ടറും ഫയലുകളും കത്തിനശിച്ചു

വയനാട് ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ ഓഫീസില്‍ തീപിടിത്തം. ഇന്നലെ രാത്രി 10.25ഓടെയാണ് കല്‍പ്പറ്റ കലക്ട്രേറ്റ് കെട്ടിടത്തിലെ ഓഫീസില്‍ തീപിടിത്തമുണ്ടായത്. ഉടന്‍ തന്നെ കല്പറ്റ ഫയര്‍ സ്റ്റേഷനില്‍ നിന്ന് യൂണിറ്റെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

ഓഫീസിലെ കമ്പ്യൂട്ടറും ഫയലുകള്‍ സൂക്ഷിച്ചിരുന്ന ഒരു അലമാരയും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടിത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം.