LiveTV

Live

Kerala

വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റിന്റെ നിര്‍മാണ കരാര്‍ ഹാബിറ്റാറ്റിനെന്ന് മന്ത്രി എസി മൊയ്തീന്‍

വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റിന്റെ നിര്‍മാണ കരാര്‍ ഹാബിറ്റാറ്റിന് തന്നെയാണെന്ന് തദ്ദേശവകുപ്പ് മന്ത്രി എസി മൊയ്തീന്‍. ഇതിനായുള്ള ഭരണാനുമതി റദ്ദാക്കിയിട്ടില്ലെന്നും മന്ത്രി മീഡിയവണിനോട്

വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റിന്റെ നിര്‍മാണ കരാര്‍ ഹാബിറ്റാറ്റിനെന്ന് മന്ത്രി എസി മൊയ്തീന്‍

വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റിന്റെ നിര്‍മാണ കരാര്‍ ഹാബിറ്റാറ്റിന് തന്നെയാണെന്ന് തദ്ദേശവകുപ്പ് മന്ത്രി എസി മൊയ്തീന്‍. ഇതിനായുള്ള ഭരണാനുമതി റദ്ദാക്കിയിട്ടില്ലെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു. അതേസമയം ഹാബിറ്റാറ്റിന് ലഭിച്ച അനുമതി ഉപയോഗിച്ചാണ് യൂണിടാക് കമ്പനി നിര്‍മാണം നടത്തുന്നതെന്ന് വ്യക്തമാക്കുന്ന വിവരാവകാശരേഖ മീഡിയവണിന് ലഭിച്ചു.

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുടെ നിർമ്മാണ കരാർ ആർക്കാണെന്ന സംശയം തീരുകയാണ്. നിർമ്മാണ കരാർ ഹാബിറ്റാറ്റിന് തന്നെയാണെന്നും ഇതിന് അനുവദിച്ച ഭരണാനുമതി റദ്ദാക്കിയിട്ടില്ലെന്നും മന്ത്രി എ.സി മൊയ്തീൻ മീഡിയവണിനോട് പറഞ്ഞു. എന്നാല്‍ ക്രമക്കേടുകൾ നടത്തിട്ടുണ്ടെങ്കിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം കഴിഞ്ഞ് പരിശോധിക്കാമെന്നാണ് സർക്കാർ നിലപാട്.

More to Watch....