LiveTV

Live

Kerala

കോവിഡില്ലാത്ത അമ്മയും കുഞ്ഞും കോവിഡ് സെന്‍ററില്‍ കഴിഞ്ഞത് ഒന്‍പത് ദിവസം

എന്നാല്‍ പിന്നീട് കോവിഡ് ഇല്ലെന്ന് ആരോഗ്യ വകുപ്പ് തന്നെ തിരുത്തി

കോവിഡില്ലാത്ത അമ്മയും കുഞ്ഞും കോവിഡ് സെന്‍ററില്‍ കഴിഞ്ഞത് ഒന്‍പത് ദിവസം

വയനാട്ടിൽ കോവിഡ് ബാധയില്ലാത്ത അമ്മയും കുഞ്ഞും കോവിഡ് സെന്‍ററില്‍ കഴിഞ്ഞത് ഒന്‍പത് ദിവസം. വാളാട് സ്വദേശിനിയായ യുവതിയും ഒന്ന വയസ്സുകാരി മകളുമാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെൻട്രൽ കഴിഞ്ഞത്. പരിശോധനയിലെ സാങ്കേതിക പിഴവ് എന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന വിശദീകരണം. കോവിഡ് പോസിറ്റീവാണെന്ന ആരോഗ്യ വകുപ്പിന്‍റെ സന്ദേശത്തെ തുടര്‍ന്നാണ് അമ്മയെയും കുഞ്ഞിനെയും കോവിഡ് സെന്‍റിലേക്ക് മാറ്റിയത്. എന്നാല്‍ പിന്നീട് കോവിഡ് ഇല്ലെന്ന് ആരോഗ്യ വകുപ്പ് തന്നെ തിരുത്തി.