LiveTV

Live

Kerala

മലപ്പുറത്ത് രണ്ടുപേരും കണ്ണൂരില്‍ ഒരാളും ഇന്ന് കോവിഡ് ബാധിച്ച് മരിച്ചു

സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം.

മലപ്പുറത്ത് രണ്ടുപേരും കണ്ണൂരില്‍ ഒരാളും ഇന്ന് കോവിഡ് ബാധിച്ച് മരിച്ചു

സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം. മലപ്പുറം ജില്ലയില്‍ മാത്രം രണ്ട് കോവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. മലപ്പുറം ചെമ്മാട് സ്വദേശി അബൂബക്കർ ഹാജിയും കോട്ടക്കൽ സ്വദേശി ഇയ്യത്തുട്ടിയും മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിൽസയിലിരിക്കെയാണ് മരിച്ചത്. അബൂബക്കര്‍ ഹാജിക്ക് 80 വയസ്സായിരുന്നു പ്രായം. 65 വയസ്സായിരുന്നു ഇയ്യത്തുട്ടിക്ക്.

കണ്ണൂരാണ് ഒരു കോവിഡ് മരണം ഉണ്ടായത്. കൂത്തുപറമ്പ് കൂവ്വപ്പാടി സ്വദേശി കെ.അനന്തനാണ് മരിച്ചത്. 64 വയസ്സായിരുന്നു. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെയാണ് രോഗം സ്ഥിരീകരിച്ചത്. അനന്തന്‍റെ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാ ഫലം ലഭിക്കാനുണ്ടന്ന് പരിയാരം മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു